കുട്ടികളെ ഉറക്കി കിടത്തിയതിനുശേഷം  ഭർത്താവിന്റെ കാറും എടിഎം കാർഡും സ്വര്‍ണവുമായി  യുവതി കാമുകന്റെയൊപ്പം  കടന്നു കളഞ്ഞു; പിന്നീട് സ്റ്റേഷനില്‍ ഹാജരായ യുവതി മുന്നോട്ട് വച്ച ആവശ്യമാണ് ഏറെ വിചിത്രം

കാമുകന്റെ ഒപ്പം പോയ 27കാരി ഒടുവില്‍ സ്റ്റേഷനിൽ നേരിട്ട് ഹാജരായി. കാമുകന്റെ ഒപ്പമാണ് ഇവർ സ്റ്റേഷനിൽ എത്തിയത്. ഭർത്താവിന്റെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണം നടന്നു വരുന്നതിനിടെയാണ്  ഇവർ സ്റ്റേഷനിൽ എത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് 27കാരി ബസ് ഡ്രൈവറുടെ ഒപ്പം വീട് വിട്ട് പോകുന്നത്. വിദേശത്തുള്ള ഭർത്താവിന്റെ കാറും എടിഎം കാർഡുമായാണ് ഇവർ കടന്നുകളഞ്ഞത്. അർദ്ധരാത്രിയോടെ എടിഎം കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചെന്ന വിവരം ഫോണിൽ എസ്എംഎസ് ആയി ലഭിച്ചപ്പോഴാണ് ഭർത്താവ് വിവരമറിയുന്നത്. യുവതിയെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. ഭർത്താവ് ഉടൻതന്നെ വീട്ടിലേക്ക് വിളിച്ചു. അപ്പോഴാണ് യുവതി വീട്ടിൽ ഇല്ലന്ന കാര്യം വീട്ടുകാർ പോലും അറിയുന്നത്. തുടർന്ന് വീട്ടുകാർ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് യുവതി മുറിയിൽ ഇല്ലന്ന കാര്യം മനസ്സിലാകുന്നത്. കുട്ടികളെ ഉറക്കിക്കിടത്തിയതിനുശേഷമാണ് ഇവർ കടന്നു കളഞ്ഞത്.

കുട്ടികളെ ഉറക്കി കിടത്തിയതിനുശേഷം  ഭർത്താവിന്റെ കാറും എടിഎം കാർഡും സ്വര്‍ണവുമായി  യുവതി കാമുകന്റെയൊപ്പം  കടന്നു കളഞ്ഞു; പിന്നീട് സ്റ്റേഷനില്‍ ഹാജരായ യുവതി മുന്നോട്ട് വച്ച ആവശ്യമാണ് ഏറെ വിചിത്രം 1

അന്വേഷണത്തിൽ ഭർത്താവിന്റെ സഹോദരിയുടെ 15 പവൻ സ്വർണാഭരണങ്ങളും കൊണ്ടാണ് യുവതി കടന്നു കളഞ്ഞതെന്ന് മനസ്സിലായി.നേരത്തെ തന്നെ ഇവർക്ക് ബസ് ഡ്രൈവറുമായി ബന്ധമുണ്ടായിരുന്നു. ഇരുവരും മുൻപും ഇത്തരത്തിൽ ഒളിച്ചോടിയിട്ടുണ്ട്. അന്ന് വിദേശത്തു നിന്നും എത്തിയ ഭർത്താവ് ഇവരെ അനുനയിപ്പിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. പിന്നീട് ഭർത്താവ് വിദേശത്തേക്ക് പോയി. ഭാര്യയെയും കുട്ടികളെയും വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ഒരുക്കം നടക്കുന്നതിനിടയാണ് യുവതി വീണ്ടും ഡ്രൈവറായ കാമുകന്റെ ഒപ്പം കടന്നു കളഞ്ഞത്.

യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടന്നുവരുന്നതിനിടെ യുവതി കാമുകന്റെ ഒപ്പം സ്റ്റേഷനിൽ ഹാജരായി. എന്നാൽ ഭർത്താവിന്റെ കാറും സ്വർണ്ണവും തിരികെ നൽകില്ലെന്നും തനിക്ക് കാമുകന്റെ ഒപ്പം പോകണമെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാൽ കേസ് കോടതിയിൽ എത്തിയതോടെ കാറും സ്വർണവും തിരികെ നൽകാമെന്നും തനിക്ക് കാമുകന്‍റെ ഒപ്പം പോയാൽ മതിയന്നും ഇവർ അറിയിച്ചു. ഇതോടെ യുവതിയുടെ ആവശ്യം അംഗീകരിച്ച കോടതി കാമുകന്റെ ഒപ്പം പോകാൻ അനുവദിക്കുക ആയിരുന്നു.

Exit mobile version