ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ, തെരുവു വിളക്കിന് ചുവട്ടിലിരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

റോഡിലെ വാഹനങ്ങളുടെ തിരക്കും ചീറിപ്പാച്ചിലും ഹോണടിയുമൊന്നും ശ്രദ്ധിക്കാതെ തെരുവു വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. റോഡിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് പെൺകുട്ടിയുടെ ഈ ദൃശ്യങ്ങൾ പകർത്തിയതും സമൂഹ മാധ്യമത്തിൽ അത് പങ്കു വയ്ക്കുന്നതും. നിമിഷങ്ങൾക്കുള്ളില്‍ തന്നെ ഈ വീഡിയോ വൈറലായി മാറി.

ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ, തെരുവു വിളക്കിന് ചുവട്ടിലിരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ 1

 യൂണിഫോം ധരിച്ച് ഫുട്പാത്തിലിരുന്ന് തന്റെ നോട്ട്ബുക്കിൽ എഴുതുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പെൺകുട്ടിയെ ഈ വീഡിയോയിൽ കാണാം. നിരവധി വാഹനങ്ങളാണ് അപ്പോള്‍ റോഡിലൂടെ കടന്നു പോകുന്നത്. എന്നാൽ അതൊന്നും പെൺകുട്ടിയുടെ ശ്രദ്ധയെ വഴിതിരിച്ചു വിടുന്നില്ല. അവൾ പഠനത്തിൽത്തന്നെ  ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുകയാണ്. വീഡിയോ പകർത്തുന്നതൊന്നും അവൾ അറിയുന്നു കൂടിയില്ല.

 പഠിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും അതിൽ ശ്രദ്ധിക്കാതെ മറ്റു പല കാര്യങ്ങളിലും സമയം കണ്ടെത്തുന്ന യുവതലമുറ ഈ പെൺകുട്ടിയെ കണ്ടു പഠിക്കണമെന്ന് നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നു. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. പെൺകുട്ടിയുടെ പഠനത്തിനോടുള്ള താൽപര്യത്തെയും അർപ്പണ മനോഭാവത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്.  ഈ കഷ്ടപ്പാടിന് ഇന്നല്ലെങ്കിൽ നാളെ ഒരു ഫലം ഉണ്ടാകുമെന്ന് ആശംസ അറിയിക്കുന്നവർ കുറിച്ചു.  പഠനത്തിനുള്ള സാഹചര്യം ഇല്ലാത്തവർക്ക് മാത്രമേ എന്താണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ വില എന്ന് അറിയാൻ കഴിയുകയുള്ളൂ എന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. ഏതായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗമാണ്. വാട്സപ്പുകൾ വഴി ചില സ്കൂൾ ഗ്രൂപ്പുകളിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

Exit mobile version