പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമത്തിന്റെ പരിധിയിൽ പെടില്ല; ഹൈക്കോടതി

 പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും  പെണ്‍കുട്ടിയും പ്രണയിക്കുന്ന സമയത്ത് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്തുന്നത് ഒരിക്കലും പോക്സോ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് മേഘാലയ ഹൈക്കോടതി ഉത്തരവിട്ടു. പോക്സോ കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജിൻ മേഘാലയ ഹൈക്കോടതിയുടെ  ഡിവിഷൻ ബഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.  ഈ വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയുടെ മറ്റൊരു വിധിയും ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ചൂണ്ടിക്കാട്ടി.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമത്തിന്റെ പരിധിയിൽ പെടില്ല; ഹൈക്കോടതി 1

തന്റെ മകളെ പീഡിപ്പിച്ചു എന്ന് കാണിച്ചു പ്രായപൂർത്തിയായ പെൺകുട്ടിയുടെ അമ്മയാണ് കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. പെൺകുട്ടിയുടെ കാമുകനെതിരെ ഈസ്റ്റ് ഖാസി ഹിൽസിൽ ഉള്ള പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടിയുടെ മാതാവ് പരാതിയുമായി എത്തിയത്.   തുടര്‍ന്നു പോലീസ് നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു നടത്തിയ  അന്വേഷണത്തിനൊടുവില്‍ പോലീസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പത്തുമാസത്തോളം പ്രതി ജയിലില്‍ കിടന്നു. പിന്നീടാണ് പ്രതിക്ക് കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതിക്കെതിരെ തെളിവുണ്ടെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ മൊഴി നൽകി.

അതേസമയം മജിസ്ട്രേറ്റ് മുന്നിൽ ഹാജരായ പെൺകുട്ടി കാമുകനുമായി സ്വന്തം ഇഷ്ടമനുസരിച്ചാണ് ശാരീരിക ബന്ധം പുലർത്തിയതെന്ന് സമ്മതിച്ചു. ശേഷം ഈ കേസ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിയും പെൺകുട്ടിയുടെ അമ്മയും കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോള്‍ ഇത്തരമൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും  പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്തുന്നത് പൊക്സോ നിയമത്തിന്റെ പരിധിയില്‍ വരില്ലന്നും കോടതി ചൂണ്ടിക്കാട്ടി.  

Exit mobile version