സമാധാനമാണ് പ്രധാനം; നൂറുകോടി ലോട്ടറി അടിച്ചെങ്കിലും മറ്റൊരു വിവാഹത്തിന് നമ്മളില്ലേ; ഒന്നാം സമ്മാന ജേതാവിന് പറയാനുള്ളത്

ബ്രിട്ടൻ നാഷണൽ ലോട്ടറിയുടെ ആദ്യകാലത്തെ വിജയികളിൽ ഒരാളാണ് കാൾ ക്രോപ്റ്റണ്‍. ഒന്നാം സമ്മാനമായ 10.9 മില്യൻ പൗണ്ട് ഇദ്ദേഹത്തിന് ലഭിക്കുമ്പോൾ പ്രായം 23 വയസ്സ് മാത്രം ആയിരുന്നു. നൂറുകോടിയിൽ പരം ഇന്ത്യൻ രൂപയ്ക്ക് സമാനമായ തുകയാണ് അന്ന് അദ്ദേഹത്തിന് ലോട്ടറി അടിച്ചത്. വളരെ വർഷങ്ങൾക്ക് ശേഷം ഇപ്പോഴും യുകെയിലെ സർവ്വതന്ത്ര സ്വതന്ത്രനായ ഒരു ബാച്ചിലർ ആയിട്ടാണ് ഇദ്ദേഹം ഇപ്പോഴും അറിയപ്പെടുന്നത്. അതിന് ഒരു കാരണവുമുണ്ട്.

സമാധാനമാണ് പ്രധാനം; നൂറുകോടി ലോട്ടറി അടിച്ചെങ്കിലും മറ്റൊരു വിവാഹത്തിന് നമ്മളില്ലേ; ഒന്നാം സമ്മാന ജേതാവിന് പറയാനുള്ളത് 1

ആദ്യ ഭാര്യമാരുടെ ബന്ധം ഏർപ്പെടുത്തിയതിനു ശേഷം താൻ മറ്റൊരു വാഹനത്തിലേക്ക് ഇനി കടക്കുന്നില്ല എന്ന്  തീർത്തു പറഞ്ഞിരിക്കുകയാണ് ഇദ്ദേഹം. ഇതോടെയാണ് ബ്രിട്ടനിലെ ഏറ്റവും യോഗ്യനായ ബാച്ചിലർ എന്ന പേര് ഇദ്ദേഹത്തിന് ലഭിക്കുന്നത്. ലോട്ടറി അടിച്ചു എന്ന് അറിഞ്ഞതോടെ നിരവധി പേരാണ് തന്നോട് അടുപ്പം സ്ഥാപിക്കാൻ എത്തിയതെന്ന് ഇദ്ദേഹം പറയുന്നു. എന്നാൽ സമ്മാനം ലഭിച്ച 10 വർഷത്തിനുശേഷം ആണ് ഇദ്ദേഹം ദീർഘകാലമായി തന്റെ കാമുകിയായിരുന്ന റോച്ചിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധമാണ് ഇദ്ദേഹം ഇപ്പോൾ വേർപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ വിവാഹബന്ധം വേർപെടുത്തിയെങ്കിലും താൻ ഇനി മറ്റൊരു വിവാഹത്തിലേക്ക് കടക്കില്ല എന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് ഈ കോടീശ്വരൻ. കാരണം തനിക്ക് പ്രദാനം സമാധാനമാണെന്ന് ഇയാള്‍ പറയുന്നു.  സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഇത് ലോകത്തോട് വിളിച്ചു പറഞ്ഞത്.


ഒന്നാം സമ്മാനം ലോട്ടറി അടിക്കുമ്പോൾ ക്രോപ്ടണ് ആഴ്ചയിൽ 100 പൗണ്ട് മാത്രമായിരുന്നു ശമ്പളം ഉണ്ടായിരുന്നത്. എന്നാല്‍ സമ്മാനം ലഭിച്ചതോടെ ഇദ്ദേഹത്തിന്‍റെ ജീവിതം ആകെ മാറിമറിഞ്ഞു. ലോട്ടറി അടിച്ചു എന്ന വിവരം അറിഞ്ഞപ്പോൾ ആദ്യം വിശ്വസ്സിക്കാന് കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. കുറച്ച് സമയത്തേക്ക് മറ്റൊരു ലോകത്തായിരുന്നു  താനെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

Exit mobile version