ഗീയര്‍ മാറുന്നത് കണ്ട് ഡ്രൈവറോട് പ്രണയം; ഒടുവില്‍ വിവാഹം; ഒരു വ്യത്യസ്ഥമായ പ്രണയ കഥ

ഓരോ വ്യക്തികളും വാഹനം ഓടിക്കുന്നത് ഓരോ ശൈലിയിലാണ്. വളരെ വ്യത്യസ്തമായ രീതികളാണ് ഡ്രൈവ് ചെയ്യുമ്പോൾ ഓരോ വ്യക്തികളും അവലംബിക്കുന്നത്. അവര്‍ സ്റ്റീയറിങ് പിടിക്കുന്ന രീതി,ഗീയര്‍ ഇടുന്ന സ്റ്റൈല്‍,ഒക്കെ വ്യത്യാസപ്പെട്ടിരിക്കും. അനുഭവ സമ്പന്നരായ ചില ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ശൈലി കണ്ടാൽ ആരും ഒന്ന് നോക്കി നിന്നുപോവും. ഇവിടെ അത്തരത്തില്‍ കാർ ഓടിക്കുന്നതിനിടയിൽ ഗിയർ മാറുന്നത് കണ്ട് പ്രണയം തോന്നുകയും പിന്നീട് അത് പൂവണിയും ചെയ്ത കഥയാണ് ഒരു പാകിസ്ഥാൻ യുവതിക്ക് പറയാനുള്ളത്. ഇവർ തന്റെ വീട്ടിലെ ഡ്രൈവറിനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്.

ഗീയര്‍ മാറുന്നത് കണ്ട് ഡ്രൈവറോട് പ്രണയം; ഒടുവില്‍ വിവാഹം; ഒരു വ്യത്യസ്ഥമായ പ്രണയ കഥ 1

പാകിസ്ഥാന്‍ സ്വദേശി ആയ ഒരു യുവതിയാണ് എന്നതിനപ്പുറം ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ഇതേക്കുറിച്ചുള്ള വാര്ത്ത വന്നത്.  സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന വീട്ടിലെ യുവതി തന്റെ ഡ്രൈവറെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.  പ്രണയത്തിലേക്ക് നയിച്ചത് ആകട്ടെ ഡ്രൈവിങ്ങിനിടയിൽ ഉള്ള ഗിയർ മാറ്റവും.

ഗീയര്‍ മാറുന്നത് കണ്ട് ഡ്രൈവറോട് പ്രണയം; ഒടുവില്‍ വിവാഹം; ഒരു വ്യത്യസ്ഥമായ പ്രണയ കഥ 2

അദ്ദേഹം വണ്ടി ഡ്രൈവ് ചെയ്യുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണെന്നും അതിൽ ഗിയർ മാറുന്നത് കാണാൻ തന്നെ പ്രത്യേക രസമാണെന്നും യുവതി അഭിപ്രായപ്പെടുന്നു. ഇയാളുടെ ഡ്രൈവിംഗ് സ്റ്റൈൽ ഇഷ്ടപ്പെടുകയും പിന്നീട് ഇത് പ്രണയമായി മാറുകയുമായിരുന്നു. വിവാഹം കഴിക്കുന്നതിനു മുൻപ് ഇരുവരും ഒരുമിച്ച് യാത്രകൾ പോയിട്ടുണ്ട്. ഈ യാത്രകൾക്കിടയിൽ യുവതിക്ക് ഇയാൾ ഡ്രൈവിംഗ് പരിശീലനം നൽകിയിരുന്നു. അങ്ങനെയാണ് ഗിയർ മാറ്റുന്ന ശൈലി യുവതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടയിൽ പലപ്പോഴും അദ്ദേഹം തന്റെ കയ്യിൽ പിടിച്ച് ഗിയർ മാറ്റാറുള്ളതായും യുവതി പറയുന്നു. ഇതോടെ ഡ്രൈവറോട് അടങ്ങാത്ത പ്രണയമായി മാറി. വിവാഹത്തിനു ശേഷവും തങ്ങൾക്കിടയിലുള്ള പ്രണയത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലന്ന് യുവതി അവകാശപ്പെടുന്നു.

Exit mobile version