ഒരു വർഷം മുൻപ് തങ്ങളുടെ ബജാജ് ചേതക് സ്കൂട്ടറിൽ ലോകം ചുറ്റാന്‍ ഇറങ്ങിയ മലയാളികളായ ബിലാലും അഫ്സലും റിയാദിലെത്തി. 2000 മോഡൽ ബജാജ് ചേതക് സ്കൂട്ടറിൽ ലോകം ചുറ്റാന്‍ ഇറങ്ങിയ ഇവർ കാസർകോഡ് സ്വദേശികളാണ്. അഫ്സലിന് 22ഉം ബിലാലിന് 21 വയസ്സുമാണ് പ്രായം.
കഴിഞ്ഞ വർഷമാണ് കാസർകോട്ട് നിന്നും ഇവർ യാത്ര തങ്ങളുടെ kl 14 AB 34 10 എന്ന സ്കൂട്ടറിൽ ലോകം ചുറ്റിക്കാണാൻ ഇറങ്ങി പുറപ്പെട്ടത്.16800 കിലോമീറ്റർ യാത്ര ചെയ്താണ് അവർ റിയാദിൽ എത്തിയിരിക്കുന്നത്. ഇന്ത്യയിലുള്ള എല്ലാ സംസ്ഥാനങ്ങളിലും തങ്ങളുടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചതിനു ശേഷം ആണ് ഇവർ ആകാശമാർഗം ദുബായിൽ എത്തിച്ചേർന്നത്. ഇവര്‍ തങ്ങളുടെ സ്കൂട്ടർ കപ്പലിലാണ് ദുബായിൽ എത്തിച്ചത്. പിന്നീട് സ്കൂട്ടറിൽ യുഎഇ മുഴുവൻ ചുറ്റി സഞ്ചരിച്ചു. യുഎഇയിൽ നിന്ന് റോഡ് മാർഗ്ഗം സൗദി അറേബ്യയിലേക്കും അവിടെനിന്ന് റിയാദിലേക്കും എത്തി.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഇരുവവരും തങ്ങളുടെ ഏറ്റവും വലിയ സ്വപ്നം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് ഈ വാഹനത്തിൽ യാത്ര ആരംഭിച്ചത്. മലയാളികളുടെ നൊസ്റ്റാൾജിയ ആയി കരുതുന്ന ബജാജ് ചേതക് സ്കൂട്ടര്‍ ഒരിയ്ക്കലും പണിമുടക്കിയിട്ടില്ലന്നും ഇടയ്ക്ക് ക്ലച്ചും പ്ലഗ്ഗും മാറിയെന്നതൊഴിച്ചാൽ ചേതക്കിന് യാതൊരു കുഴപ്പവുമില്ലന്ന് ഈ യുവാക്കൾ സാക്ഷ്യപ്പെടുത്തുന്നു. യാത്രക്കിടയിൽ ഒരുതവണ ഇരു ടയറുകളും മാറിയിട്ടുണ്ട്. ഒരു ദിവസം 300 മുതൽ 350 കിലോമീറ്റർ വരെയാണ് ഇവർ യാത്ര ചെയ്യുന്നത്. തനിക്ക് മിഡിൽ ലിസ്റ്റിൽ യാതൊരുവിധമായ തടസ്സങ്ങളും ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.
ജിദ്ദ , മക്ക , മദീന എന്നീ പ്രദേശങ്ങൾ കണ്ടതിനുശേഷം ഖത്തർ ,ബഹറിൻ ,കുവൈറ്റ് ,ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ കൂടി സന്ദർശിച്ച് ആഫ്രിക്കയിലേക്ക് കടക്കാനാണ് ഇവരുടെ പദ്ധതി. എമിറേറ്റ് ഫസ്റ്റ് എന്ന സ്ഥാപനമാണ് ഇവരുടെ യാത്ര സ്പോൺസർ ചെയ്തിരിക്കുന്നത്.