വിമാനത്തിന്റെ ടൊയ്‌ലറ്റിനുള്ളിൽ ഇരുന്ന് പുകവലിക്കരുതെന്ന് കർശനമായ നിർദ്ദേശം നിലവിലുണ്ട്. കാരണം ഇത് വരുത്തി വയ്ക്കുന്ന അപകടം വളരെ വലുതാണ്. പക്ഷേ ഇത് വകവയ്ക്കാതെ പലരും ഫ്ലൈറ്റിനുള്ളിലെ ടൊയ്‌ലറ്റിൽ ഒളിച്ചിരുന്ന് പുക വലിക്കാറുണ്ട്. ഇത്തരത്തിൽ ഫ്ലൈറ്റിനുള്ളിൽ ഒളിച്ചിരുന്ന് പുകവലിച്ചത് മൂലം വിമാനത്തിലെ ടൊയ്‌ലറ്റിൽ തീപിടിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ബാങ്കോക്കിലേക്കുള്ള ഒരു വിമാനത്തിനുള്ളിലാണ് ഈ സംഭവം നടന്നത്. വിമാനത്തിലെ ടോയ്ലറ്റിനുള്ളിൽ ഇടുന്ന പുകവലിച്ച ഇയാളുടെ കയ്യിൽ നിന്നും ടോയ്‌ലറ്റിൽ തീ പിടിക്കുക ആയിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ടെൽ അവീവിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന എൽ അൽ വിമാനത്തിൽ വന്ന ഇസ്രയേലില്‍ നിന്നുള്ള ഒരു യാത്രക്കാരനാണ് ഇത്തരമൊരു പ്രവർത്തി ചെയ്തത്. ഇയാൾ പുകവലിച്ചതിനു ശേഷം സിഗരറ്റ് കുറ്റി ഡെസ്റ്റ് ബിന്നിലേക്ക് വലിച്ചെറിയുകയായിരുന്നു. ആ ഡെസ്റ്റ് ബിന്നിനുള്ളില്‍ ടിഷ്യൂ പേപ്പറും മറ്റും ഉണ്ടായിരുന്നു. എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് കുറ്റിയിൽ നിന്ന് ടിഷ്യൂ പേപ്പറിൽ തീപിടിച്ചു. തീ ആളിക്കത്തിയതോടെ വിമാനത്തിനുള്ളിലെ ജീവനക്കാർ സമയോചിതമായി ഇടപെട്ടു. ഇതോടെയാണ് ഒരു വൻ ദുരന്തം ഒഴിവായത്. ഫയർ എസ്റ്റിംഗ്യിഷര്‍ ഉപയോഗിച്ചാണ് ജീവനക്കാർ തീ അണച്ചത്. ഭാഗ്യം കൊണ്ടാണ് കൂടുതൽ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാകാതിരുന്നത്.
വിമാനം സുരക്ഷിതമായി തന്നെ ബാങ്കോക്ക് എയർപോർട്ടില്‍ ലാൻഡ് ചെയ്തു.യാത്രക്കാരന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇസ്രായേലില്‍ മടങ്ങിയെത്തുന്ന ഇയാൾക്ക് കൂടുതൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് എയർലൈൻ വക്താവ് പിന്നീട് പ്രതികരിച്ചു. വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ തീ അടച്ചത് കൊണ്ടാണ് കൂടുതൽ നാശനഷ്ടങ്ങളും വൻ ദുരന്തവും ഒഴിവായത്. സംഭവം അധികൃതർ ബങ്കൊക്കിലെ പോലീസിനെ അറിയിച്ചിട്ടില്ല.