101 സ്ത്രീകളുടെ മൃതശരീരവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു; 62 കാരൻ പോലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന കഥകൾ

ശവഭോഗത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇത് വളരെ വികലമായ ഒരു മാനസിക രോഗമാണ്. നെക്രോഫീലിയ എന്നാണ് ഇതിന്റെ പേര്. സാധാരണ ഒരു മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനപ്പുറമുള്ള ഒരു മാനസികാവസ്ഥയാണ് ഇത്. അത്യാവശ്യമായി ചികിത്സ  വേണ്ടുന്ന ഒരു ഒരു മാനസികരോഗമാണ് നെക്രോഫീലിയ. യുകെയിൽ നിന്നും ഇത്തരം ഒരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. 101 സ്ത്രീകളുടെ മൃതദേഹവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ഒരാൾ. വളരെ വർഷങ്ങളോളം ഇയാൾ ഇത് മറച്ചു വയ്ക്കുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനിടയിലാണ്  പോലീസ് ഇത് കണ്ടെത്തിയത്. ശവഭോഗം നടത്തുന്നതിന് വേണ്ടി ഇയാള്‍ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ശവഭോഗത്തിന്‍റെ ഞെട്ടിക്കുന്ന കഥകള്‍ പുറം ലോകം അറിയുന്നത്.

101 സ്ത്രീകളുടെ മൃതശരീരവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു; 62 കാരൻ പോലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന കഥകൾ 1

ഇയാള്‍ 101 സ്ത്രീകളുടെ മൃതദേഹങ്ങളെ ശവഭോഗത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഇയാളുടെ മൊബൈലിൽ  നിന്നും പോലീസ് കണ്ടെടുത്തു. ഡേവിഡ് ഫുള്ളര്‍ എന്നാണ് ഇയാളുടെ പേര്. ഇയാൾ ഒരു ആശുപത്രിയിൽ ഇലക്ട്രീഷ്യനായി ജോലി നോക്കുകയാണ്. ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളെയാണ്  ഇയാൾ ശവഭോഗത്തിന് വേണ്ടി ഉപയോഗിച്ചത്. ശവഭോഗത്തിന് മൃതദേഹം കിട്ടാതെ വന്നതോടെയാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ഇതിനായി ഇയാൾ കൊലപ്പെടുത്തിയത് 20ഉം  25ഉം വയസ്സുള്ള രണ്ട് യുവതികളെയാണ്. വളരെ വർഷങ്ങളോളം ഇയാൾ ഈ കുറ്റകൃത്യം ചെയ്തിട്ടും അടുത്ത ബന്ധുക്കള്‍ക്ക് പോലും ഇതിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.യുവതികളുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതി നല്കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.

Exit mobile version