ഇവിടെ ഒരു സ്കൂള്‍ ഉണ്ടായിരുന്നു; സ്കൂളിരുന്നിടത്ത്  ഇപ്പോള്‍ വെറും തറ മാത്രം; ഒരു സ്കൂൾ മൊത്തമായി മോഷ്ടിച്ച് കള്ളന്മാർ

പല തരത്തിലുള്ള മോഷണ വാർത്തകളും നമ്മൾ ഓരോ ദിവസവും കേൾക്കാറുണ്ട്.  ഇതിൽ  പോക്കറ്റടി മുതൽ  വിദഗ്ദമായി നടത്തുന്ന ബാങ്ക് മോഷണം വരെ ഉൾപ്പെടും. വളരെ നാളുകള്‍ പ്ലാന്‍ ചെയ്ത് അതി വിദഗ്ധമായി പ്ലാൻ ചെയ്ത് സ്വർണവും പണവും വാഹനങ്ങളും ഉൾപ്പെടെ പല വസ്തുക്കളും വിരുതന്മാരായ കള്ളന്മാർ അടിച്ചു മാറ്റാറുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൌണില്‍ നിന്നും നമ്മൾ ഇതുവരെ കേട്ടിട്ട് പോലും ഇല്ലാത്ത ഒരു മോഷണ വാര്ത്ത റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ഇവിടെ ഒരു സ്കൂള്‍ ഉണ്ടായിരുന്നു; സ്കൂളിരുന്നിടത്ത്  ഇപ്പോള്‍ വെറും തറ മാത്രം; ഒരു സ്കൂൾ മൊത്തമായി മോഷ്ടിച്ച് കള്ളന്മാർ 1

 ഒരു കൂട്ടം മോഷ്ടാക്കൾ ചേർന്ന് ഒരു സ്കൂൾ കെട്ടിടം മുഴുവൻ മോഷ്ടിച്ചു എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസ്സിക്കുമോ. അതെ സംഭവം സത്യമാണ്,  കെട്ടിടം നിന്ന സ്ഥലത്ത് ഇപ്പോൾ ശൂന്യമായ തറ മാത്രമാണ് ഉള്ളത്.  2019 വരെ ഇത് ഒരു സ്കൂൾ ആയി പ്രവർത്തിച്ചിരുന്നതാണ്. എന്നാൽ 2019 ൽ വിദ്യാഭ്യാസ വകുപ്പ് നൽകിയ ഉത്തരവിനെ തുടർന്ന് ഈ സ്കൂൾ അടച്ചു പൂട്ടുക ആയിരുന്നു. കേപ്റ്റൗണിലെ യുറ്റ് സിഗ് സെക്കൻഡറി സ്കൂൾ ആണ് മോഷ്ടാക്കൾ ഒന്നടങ്കം മോഷ്ടിച്ചു കൊണ്ടു പോയത്. വിരുതന്മാരായ ഈ കള്ളന്മാർ സ്കൂളിന്റെ ഓരോ ഭാഗങ്ങളും ഘട്ടം ഘട്ടമായി പൊളിച്ച് കടത്തുക ആയിരുന്നു. നിലവിൽ സ്കൂൾ ഇരുന്ന സ്ഥലത്തു ആകെ ഉള്ളത് വെറും തറ മാത്രമാണ്.

ഇവിടെ ഒരു സ്കൂള്‍ ഉണ്ടായിരുന്നു; സ്കൂളിരുന്നിടത്ത്  ഇപ്പോള്‍ വെറും തറ മാത്രം; ഒരു സ്കൂൾ മൊത്തമായി മോഷ്ടിച്ച് കള്ളന്മാർ 2

കള്ളന്മാർ ഈ സ്കൂളിന്റെ ജനാലയും വാതിലും ഇഷ്ടികയും ഉൾപ്പെടെ എല്ലാം വളരെ വിദഗ്ദമായി പൊളിച്ചു നീക്കി. എന്തിനേറെ പറയുന്നു സ്കൂളിലെ ടോയ്‌ലറ്റ് പോലും കള്ളന്മാർ അവിടെ അവശേഷിപ്പിച്ചിട്ടില്ല. സ്കൂൾ ഇരുന്ന സ്ഥലം ശൂന്യമായ പ്രതലമായി മാറി എന്നു  തന്നെ പറയാം. ഇതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Exit mobile version