ഐ എ എസ്സിന് പ്രിപ്പെയര്‍ ചെയ്യുന്നവരെപ്പോലും പരിശീലിപ്പിക്കുന്ന ബാലന്‍; അസാമാന്യ ബൗദ്ധിക നിലവാരം; 11 വയസ്സുകാരനു  സ്ഥാനക്കയറ്റം നൽകി യുപി സർക്കാർ

11 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ സിവിൽ സർവീസിൽ തയ്യാറെടുക്കുന്നവർക്ക് പോലും പരിശീലനം നല്‍കുന്ന യശ്വർത്ഥൻ എന്ന ഏഴാം ക്ലാസുകാരൻ വാർത്തകളിൽ  ഇടംപിടിക്കുന്നു. അസമാനമാന്യമായ ബുദ്ധി വൈഭവം ഉപ്രകടിപ്പിച്ച ഈ ഏഴാം ക്ലാസുകാരനെ ഒമ്പതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകിയിരിക്കുകയാണ് ഇപ്പോള്‍ യോഗി സർക്കാർ. ഈ ഏഴാം ക്ലാസുകാരൻ ഉയർന്ന ബൌദ്ധിക നിലവാരമാണ് ഉള്ളത് എന്നാണ് ഉത്തര്‍  പ്രദേശ് വിദ്യാഭ്യാസ ബോർഡിന്റെ കണ്ടെത്തൽ.

ഐ എ എസ്സിന് പ്രിപ്പെയര്‍ ചെയ്യുന്നവരെപ്പോലും പരിശീലിപ്പിക്കുന്ന ബാലന്‍; അസാമാന്യ ബൗദ്ധിക നിലവാരം; 11 വയസ്സുകാരനു  സ്ഥാനക്കയറ്റം നൽകി യുപി സർക്കാർ 1

നന്നേ ചെറുപ്പത്തിൽ തന്നെ അതിശയിപ്പിക്കുന്ന ബൗദ്ധിക നിലവാരം തന്‍റെ  പുലർത്തിയ കുട്ടിയാണ് യശ്വർത്ഥൻ പുലര്‍ത്തിയതെന്ന് പിതാവ് പറയുന്നു. തന്‍റെ മകന്‍ സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് പരിശീലനം നൽകുന്നതായും ഇദ്ദേഹം അവകാശപ്പെടുന്നു. മകനെ കുറിച്ച് ഓർത്ത് തികഞ്ഞ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറയുന്നു.

നിരവധി പരിശോധനകൾക്ക് ശേഷമാണ് കുട്ടിക്കു ഉയർന്ന ക്ലാസിലേക്ക് വിദ്യാഭ്യാസ വകുപ്പ് സ്ഥാനക്കയറ്റം നൽകിയത്.129 പോയിന്റ് ആണ് ഈ കുട്ടി
ബൌദ്ധിക നിലവാര സൂചികയിൽ നിന്നും കരസ്ഥമാക്കിയത്. 115 മുതൽ 129 വരെ പോയിന്റ് ലഭിച്ചാൽ അതിന്റെ അർത്ഥം ശരാശരിക്കും മുകളില്‍ ബുദ്ധി ഉണ്ടെന്നാണ്. എല്ലാ ടെസ്റ്റുകളിലും കുട്ടി അമ്പരപ്പിക്കുന്ന ബൌദ്ധിക നിലവാരം ആണ് കാഴ്ച വച്ചത്. കുട്ടിക്ക് ബൌദ്ധിക നിലവാരം കൂടുതലാണ് എന്നാണ്.

മെന്റൽ എബിലിറ്റി , പൊതുവിജ്ഞാനം , ഓർമ്മശക്തി എന്നിവയിൽ ഉയർന്ന നിലവാരമാണ്  ഈ കുട്ടി പ്രകടിപ്പിച്ചത്.  യൂ പീയില്‍ ഈ കുട്ടി താരമാണ്. സമൂഹ മാധ്യമത്തിലും ഈ കുട്ടി താരമാണ്.

Exit mobile version