ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോൺ ആണ്; വിഷം കൊണ്ടുവന്നത് ഷാരോൺ ആണ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചു; പ്രതിഭാഗത്തിന്റെ വിചിത്ര വാദങ്ങൾ ഇങ്ങനെ

പാറശാല ഷാരോൺ രാജ് കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി ഗ്രീഷ്മാ രാജിനെ പോലീസ് കസ്റ്റഡിയില്‍ വിടുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ നടന്നത് വളരെ വിചിത്രമായ വാദങ്ങൾ. ഒടുവില്‍ പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിയാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഒപ്പം ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി പോലീസിനോട് നിർദ്ദേശിച്ചു.

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോൺ ആണ്; വിഷം കൊണ്ടുവന്നത് ഷാരോൺ ആണ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചു; പ്രതിഭാഗത്തിന്റെ വിചിത്ര വാദങ്ങൾ ഇങ്ങനെ 1

ഗ്രീഷ്മ ഷാരോണിന് വിഷം കൊടുത്ത് കൊലപ്പെടുത്തി എന്നു പറയുന്ന എഫ്ഐആര്‍  പോലും പോലീസിന്റെ കൈവശമില്ലെന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഗ്രീഷ്മയുടെ ഭാഗത്തു നിന്നും ഒരു തരത്തിലുമുള്ള ഗൂഢാലോചനയും ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാൻ ആണ് ഇപ്പോള്‍ പോലീസ് ശ്രമിക്കുന്നത്. ഗ്രീഷ്മയുടെ വീട്ടിലെ മുറിക്കുള്ളിൽ സംഭവിച്ചത് എന്താണെന്ന് പുറത്താര്‍ക്കുമറിയില്ല. മരിക്കാൻ കാരണമായ വിഷം കൊണ്ടുവന്നത് ഷാരോൺ ആകാനുള്ള സാധ്യതയില്ലേ എന്നും പ്രതിഭാഗം പ്രഭാഷകൻ കോടതിയിൽ ചോദിച്ചു.

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോൺ ആണ്; വിഷം കൊണ്ടുവന്നത് ഷാരോൺ ആണ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചു; പ്രതിഭാഗത്തിന്റെ വിചിത്ര വാദങ്ങൾ ഇങ്ങനെ 2

ഗ്രീഷ്മയെ ഒരു ക്രിമിനലാക്കി മാറ്റിയത് ഷാരോൺ ആണ്. ഷാരോൺ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചു. സ്വകാര്യ ചിത്രങ്ങൾ പകർത്തിയതിനു ശേഷം ഭീഷണിപ്പെടുത്തി.  ഗൂഢാലോചന നടത്തി എന്ന് പറയുന്ന വാദം ഒരിക്കലും നിലനിൽക്കുന്നതല്ല. മാത്രമല്ല ഷാരോൺ നൽകിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. ഗ്രീഷ്മയുടെ ഭാഗം കൂടി മനസ്സിലാക്കണം.  അതുകൊണ്ടുതന്നെ ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിൽ വിടാൻ പാടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

 കേസിൽ കൂട്ട് പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ കോടതി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ കേസ് തമിഴ്നാട് പോലീസുമായി സഹകരിച്ച് അന്വേഷിക്കാം എന്നാണ് ഒടുവിൽ കേരള പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരാണെന്ന് ഷാരോണിന്റെ മാതാപിതാക്കൾ പ്രതികരിച്ചു.

Exit mobile version