കഴിഞ്ഞ മാസം ചന്ദ്രന്റെ അടുത്തായി വ്യാഴം പ്രത്യക്ഷപ്പെട്ടത് വളരെയധികം കൗതുകം ഉണർത്തുന്ന ഒരു കാഴ്ചയായിരുന്നു. ഇത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. വാന നിരീക്ഷകർ അതീവ താല്പര്യത്തോടെയാണ് ഈ കാഴ്ചയെ നോക്കി കണ്ടത് . അതുപോലെ തന്നെ വളരെ അപൂർവമായ ഒരു പ്രതിഭാസത്തിന് ഈ വരുന്ന ചൊവ്വാഴ്ച ഗവേഷകർക്ക് അവസരം ലഭിക്കും.
ചൊവ്വാഴ്ച സന്ധ്യയാകുന്നതോടെ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ചന്ദ്രൻ ചുവന്ന് തുടുത്തിരിക്കും . സൂര്യനും ഭൂമിയും ചന്ദ്രനും സമാന്തരമായി നേർരേഖയിൽ വരുമ്പോഴാണ് ഇത്തരം ഒരു പ്രതിഭാസം സംഭവിക്കുന്നത്. അന്ന് രക്ത വർണ്ണത്തിൽ ആയിരിക്കും ചന്ദ്രനെ ആകാശത്ത് ദൃശ്യമാവുക. വളരെ അപൂര്‍വമായ ഒരു പ്രതിഭാസമാണ് ഇത്.
ഭൂമിയും ചന്ദ്രനും സൂര്യനും നേർ രേഖയില്‍ വരുന്ന പൂർണ്ണ ചന്ദ്ര ഗ്രഹണ വേളയിൽ സൂര്യനെ ഭൂമി മറക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ ചന്ദ്രന്റെ നിറം ചുവക്കുന്നത്. എന്നാൽ ഭൂമിയിലെ അന്തരീക്ഷത്തിലെ പൊടി പടലങ്ങളുടെയും മേഘങ്ങളുടെയും സാന്നിധ്യം അനുസരിച്ച് ആയിരിക്കാം ചന്ദ്രൻ കൂടുതലായി ചുവക്കുക. സൂര്യനിൽ നിന്നുമുള്ള പ്രകാശകിരണങ്ങൾ മൂലമാണ് ചന്ദ്രന് ചുവപ്പു നിറം നൽകുന്നത്. മറ്റു നിറങ്ങളെ അപേക്ഷിച്ച് ചുവപ്പിന് തരംഗ ദൈർഘ്യം വളരെ കൂടുതലാണ് , ഇതുതന്നെയാണ് ഈ പ്രതിഭാസത്തിന്റെ പ്രധാന കാരണവും. ഇനി ഇത്തരം ഒരു പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത് വർഷങ്ങൾക്കു ശേഷം ആയിരിക്കും. അതുകൊണ്ട് തന്നെ ഗവേഷകര്‍ വളരെ താല്പര്യത്തോടെയാണ് ഈ പ്രതിഭാസത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇതിനെ കേന്ദ്രീകരിച്ച് ഗവേഷകര്‍ പല പഠനങ്ങളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഭൂമിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവും ഈ അവസരത്തില്‍ സാധ്യമാവും.