പോലീസിൽ പരാതി നൽകി തിരിച്ചുവരുമ്പോൾ മോഷണം പോയ ബൈക്ക് കൺമുന്നിൽ; ഇത് സിനിമയെ വെല്ലുന്ന ആകസ്മികത

ഇക്കഴിഞ്ഞ ഒക്ടോബർ 29ന് രാത്രിയിലാണ് കോഴിക്കോട് കടലുണ്ടി ഗ്രാമപഞ്ചായത്ത് അംഗമായ പ്രവീണിന്റെ ബൈക്ക് മോഷണം പോകുന്നത്. പിന്നീട് തിരുവണ്ണൂരിലെ പെട്രോൾ പമ്പിൽ വച്ച് വളരെ അപ്രതീക്ഷിതമായിട്ടാണ് പ്രവീണിന് ഈ വാഹനം തിരികെ കിട്ടുന്നത്. ആകസ്മികമായി തന്റെ പ്രിയപ്പെട്ട വാഹനം തിരികെ കിട്ടിയ സന്തോഷത്തിലാണ് കടലുണ്ടി ഗ്രാമപഞ്ചായത്ത് അംഗമായ പ്രവീൺ.

പോലീസിൽ പരാതി നൽകി തിരിച്ചുവരുമ്പോൾ മോഷണം പോയ ബൈക്ക് കൺമുന്നിൽ; ഇത് സിനിമയെ വെല്ലുന്ന ആകസ്മികത 1

ബൈക്ക് മോഷ്ടിക്കപ്പെട്ട വിവരം കാട്ടി പ്രവീൺ പോലീസിൽ പരാതി നൽകി. ഇതോടെ ബൈക്കിന്റെ ഒറിജിനൽ രേഖകൾ ഹാജരാക്കണം എന്ന് പോലീസ് ആവശ്യപ്പെട്ടു. പോലീസ് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കളുടെ ഒപ്പം പ്രവീൺ കാറിൽ കടലുണ്ടിയിലേക്ക് യാത്ര തിരിച്ചു. ഈ യാത്രയിൽ തിരുവണ്ണൂരിലുള്ള പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറിയതാണ്. അപ്പോഴാണ് പിറകിൽ നിന്നും വന്ന ഒരു ബൈക്ക് പെട്രോൾ നിറയ്ക്കാനായി പമ്പിൽ കയറിയത്. ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ പ്രവീണിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. നഷ്ടപ്പെട്ട വാഹനം തന്റെ കൺമുന്നിൽ നിൽക്കുന്നു. പ്രവീൺ ഉടൻതന്നെ കാറിൽ നിന്ന് ചാടി ഇറങ്ങിയ സുഹൃത്തുക്കളുടെ സഹായത്തോടെ ബൈക്ക് തടഞ്ഞു വച്ചു. അപ്പോഴേക്കും പ്രധാന പ്രതി ഓടി രക്ഷപ്പെട്ടു കളഞ്ഞു. ബൈക്കിന്റെ പിന്നിലിരുന്ന ആളിനെ പ്രവീണും സുഹൃത്തുക്കളും ചേർന്ന് പിടികൂടി. മുഹമ്മദ് റിയാസ് എന്നാണ് ഇയാളുടെ പേര്. ഇവരെ കൂട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട വാഹനം തിരികെ കിട്ടിയ സന്തോഷത്തിൽ ആണ് പ്രവീൺ. പോലീസ്സിന്‍റെ ഔദ്യോഗികമായ നടപടിക്ക് ശേഷം പ്രവീണിന് തന്റെ വാഹനം തിരികെ ലഭിക്കും.

പോലീസിന്റെ പിടിയിൽ അകപ്പെട്ട പ്രതിയെ കോടതി റിമാൻഡ് ചെയ്തതോടെ ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ പ്രതി ചാടിപ്പോയി. എന്നാൽ പ്രതിയെ പോലീസ് പിടികൂടി. പക്ഷേ  പ്രധാന പ്രതിയെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

Exit mobile version