വിമാനത്തിൽ വന്ന അമ്മാവന്റെ ബാഗ്; ഒരു വിമാനയാത്രക്കാരന്‍റെ ലഗേജിന്റെ ചിത്രം; വിചിത്രമായ വാദങ്ങള്‍; സമൂഹ മാധ്യമത്തില്‍ കൊടുംബിരി കൊണ്ട ചര്‍ച്ചകള്‍

വിമാനയാത്ര എല്ലാവർക്കും എപ്പോഴും ഭയമാണ്. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുമോ എന്നതാണ് ആദ്യത്തെ വിമാനത്തില്‍ യാത്ര ചെയ്യുന്നവരുടെ ആദ്യത്തെ ചിന്ത. ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ നമ്മളുടെ ലഗേജ് കൃത്യമായി കിട്ടുമോ എന്നത് മറ്റൊരു ചിന്ത. ഇത് വിമാനമാണെങ്കിലും തീവണ്ടി ആണെങ്കിലും ഇത്തരത്തില്‍ നമ്മള്‍ ടെൻഷൻ അടിക്കാറുണ്ട്.

വിമാനത്തിൽ വന്ന അമ്മാവന്റെ ബാഗ്; ഒരു വിമാനയാത്രക്കാരന്‍റെ ലഗേജിന്റെ ചിത്രം; വിചിത്രമായ വാദങ്ങള്‍; സമൂഹ മാധ്യമത്തില്‍ കൊടുംബിരി കൊണ്ട ചര്‍ച്ചകള്‍ 1

എന്നാൽ കഴിഞ്ഞ ദിവസം വിമാനത്തിൽ കൊണ്ടു വന്ന ഒരു ബാഗ് എന്ന പേരില്‍ ഒരു ചിത്രം സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി.  ആകെ മുഴുവനും നശിച്ച അവസ്ഥയിലാണ് ഈ ബാഗ് ഉള്ളത്. സമൂഹ മാധ്യമത്തിലൂടെ വളരെ വ്യാപകമായി പ്രചരിക്കുന്ന ഈ സ്യൂട്ട് കേസിന്റെ ചിത്രം നിരവധി ചോദ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്.

 വിമാനത്തിൽ യാത്ര ചെയ്തു എത്തിയ അമ്മാവന്റെ ബാഗ് എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. എന്ത് വിശ്വാസത്തിന്റെ പേരിലാണ് വിമാനത്തിലും മറ്റും പ്രധാനപ്പെട്ട യാത്രക്കാര്‍ തങ്ങളുടെ പ്രധാനപ്പെട്ട സാധനങ്ങൾ അയക്കുന്നത് എന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ഉയർന്നു വരുന്ന ചോദ്യം. തീര്‍ത്തൂം ശ്രദ്ധ ഇല്ലാതെയാണ് അധികൃതർ ഇത് കൈകാര്യം ചെയ്യുന്നത് എന്ന വിമർശനവും ഇതിന്‍റെ  ഒപ്പം ഉയരുന്നുണ്ട്.

കമന്റ് ചെയ്ത ചിലർ ചോദിക്കുന്നത് ഫ്ലൈറ്റ് നിർത്തിയതിനു ശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നോ  ഈ ലഗേജ് എന്നാണ്. നിരവധി പേരാണ് വ്യത്യസ്തമായ കമന്റുകൾ ഈ ചിത്രത്തിന് താഴെ രേഖപ്പെടുത്തുന്നത്. പക്ഷേ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോസ്റ്റ് ചെയ്ത ആള് പോലും കൂടുതൽ വിശദീകരണം പിന്നീട് നൽകിയിട്ടില്ല എന്നതാണ് ഏറെ വിചിത്രം.

Exit mobile version