ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം കോടികളാണ് ഇവിടെ ഭക്ത ജനങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ. രാജ്യത്ത് ഏറ്റവും കൂടുതൽ ഭക്ത ജനങ്ങള്‍ എത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് ഇത്. കഴിഞ്ഞ ദിവസമാണ് തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി കണക്കുകൾ പുറത്തു വിട്ടത്. ധവള പത്രം ഇറക്കിയാണ് ക്ഷേത്രത്തിന്റെ ആസ്തിവിവര കണക്കുകൾ പുറത്തു വിട്ടത്. നിലവിൽ തിരുപ്പതി ദേവസ്ഥാനം പുറത്തു വിട്ടിരിക്കുന്നത് സ്ഥിര നിക്ഷേപങ്ങളുടെയും സ്വർണ്ണ നിക്ഷേപങ്ങളുടെയും ഉള്‍പ്പടെയുള്ള ആസ്തികളുടെ പട്ടികയാണ്.
തിരുപ്പതി ക്ഷേത്രത്തിന് 5300 കോടി രൂപ മൂല്യമുള്ള 10.3 ടൺ സ്വർണ്ണത്തിന്റെ നിക്ഷേപമുണ്ട്. രാജ്യത്തെ വിവിധ ബാങ്കുകളിലാണ് ഇത് ഉള്ളത്. കൂടാതെ 15938 കോടി രൂപ പണമായും നിക്ഷേപമുണ്ട്. 7123 ഏക്കറിലായി 960 വസ്തു വകകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരുപ്പതി ക്ഷേത്രത്തിനുണ്ട്. തിരുപ്പതി ക്ഷേത്രത്തിന് ആകെ 2.26 ലക്ഷം കോടിയുടെ ആസ്തി ആണുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 20900 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
2019 തിരുപ്പതി ക്ഷേത്രത്തിന് വിവിധ ബാങ്കുകളിലായി ഫിക്സഡ് ഡിപ്പോസ്സിറ്റ് നിക്ഷേപങ്ങൾ 13025 കോടി രൂപയായിരുന്നു. എന്നാൽ ഇതിപ്പോൾ 15938 കോടി രൂപയായി വർദ്ധിച്ചു. ഈ ക്ഷേത്രത്തിന്റെ പ്രധാന വരുമാനം വിശ്വാസികളിൽ നിന്ന് ലഭിക്കുന്ന സംഭാവനകളാണ്. ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രതിവര്‍ഷം ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത്.