പെട്ടെന്നൊരു ദിവസം വീട്ടിലോ ചുറ്റുപാടിലോ അപകടകാരികളായ ജീവികൾ പെറ്റു പെരുകുന്നതായി ചില സിനിമകളിൽ കണ്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളെ ആസ്പദമാക്കി നിരവധി സിനിമകൾ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. എലി , പാറ്റ , പല്ലി തുടങ്ങിയ ക്ഷുദ്ര ജീവികളിൽ എന്തുമാകാം ഇത്തരത്തിൽ പെറ്റു പെരുകി ജീവിതത്തിന് തടസ്സമായി മാറുന്നത്. പലപ്പോഴും ഇതിനെക്കുറിച്ച് ഓർക്കുമ്പോൾ ഭയമോ വെറുപ്പോ ഒക്കെ നമുക്ക് തോന്നുകയും ചെയ്യും. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവം നടന്നത് ഓസ്ട്രേലിയയിലാണ്.
ദിവസങ്ങളായി തുറക്കാതെ ഇട്ടിരുന്ന ഒരു വാഹനം തുറന്നപ്പോൾ അതിൽ ഉടമസ്ഥൻ കണ്ട കാഴ്ചയാണ് വാർത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ജാര്‍ഡ് സ്പ്ലാറ്റ് എന്നയാൾ തന്‍റെ സുഹൃത്തുക്കൾക്ക് ട്രിപ്പ് പോകുന്നതിനു വേണ്ടി ആയിരുന്നു തന്റെ വാഹനം നൽകിയത്. ട്രിപ്പ് പോയതിനു ശേഷം തിരികെ എത്തിച്ച കാർ ദിവസങ്ങളോളം അദ്ദേഹം തുറന്നില്ല. ഒരു ദിവസം തന്റെ വാഹനം വൃത്തിയാക്കണം എന്ന് കരുതി ഇദ്ദേഹം ഡോർ തുറന്നപ്പോഴാണ് ഡിക്കിയിൽ അസാധാരണമായ വലിപ്പമുള്ള ഒരു എട്ടുകാലിയെ ആദ്യം കാണുന്നത്. ഒരെണ്ണം മാത്രമേ ഉണ്ടാകൂ എന്ന് കരുതി അശ്വസ്സിച്ചിരുന്നപ്പോഴാണ് ഡിക്കിയുടെ മാറ്റിനടിയിൽ നിരവധി മുട്ടകൾ അദ്ദേഹം ശ്രദ്ധിച്ചത്. മാറ്റ് നീക്കം ചെയ്ത് നോക്കിയപ്പോൾ ശരിക്കും അയാൾ ഭയന്നു പോയി. എട്ടുകാലിയുടെ മുട്ടകൾ വിരിഞ്ഞുണ്ടായ നൂറുകണക്കിന് ചിലന്തികളെ വാഹനത്തിന്റെ ഉൾഭാഗത്ത് കണ്ടത്.
സാധാരണ വീട്ടിലും പരിസരത്തും കാണുന്ന എട്ടുകാലികൾ ആയിരുന്നില്ല ഇത്. ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള ഹന്‍ഡ്സ് മാൻ സ്പൈഡർ ആയിരുന്നു അത്. ഇത് വിഷമുള്ള ഇനം ചിലന്തികളാണ്. എന്നാൽ ഒരു മനുഷ്യനെ കൊല്ലാൻ തക്ക വിഷമൊന്നും ഈ ചിലന്തികൾക്കില്ല. എങ്കിലും ഇതിന്റെ വിഷം അപകടകരമാണ്. അതുകൊണ്ടുതന്നെ ഇതിനെ നിസ്സാരമായി എടുക്കാനും കഴിയില്ല. ഏതായാലും ഏറെ പണിപ്പെട്ടാണ് ഇദ്ദേഹം തന്‍റെ വാഹനം ക്ലീൻ ചെയ്തത്. ഇത്തരത്തിലുള്ള ചിലന്തികൾ മനുഷ്യ വാസമുള്ള സ്ഥലത്ത് കൂട്ടമായി കാണപ്പെടുന്നത് വളരെ അപൂർവമാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.