വീട്ടിലിരുന്ന് ചായ കുടിക്കുന്നതിനിടെ വയോധികയെ കുരങ്ങന്മാർ കൂട്ടത്തോടെ ആക്രമിച്ചു. പരിക്ക് പറ്റിയ വയോധിക മരണപ്പെട്ടു. ഈ ദാരുണമായ സംഭവം നടന്നത് ആന്ധ്രപ്രദേശിൽ ആണ്. ഇവിടുത്തെ പൾനാട് ജില്ലയിലുള്ള ചിലക്കലൂരി പേട്ട എന്ന സ്ഥലത്ത് വച്ചാണ് 68 കാരിയായ ഷേക്ക് നാഗൂർ എന്ന വയോധികയെ കുരങ്ങന്മാർ കൂട്ടമായി എത്തി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇവരെ കുരങ്ങന്മാർ അതിക്രൂരമായി കടിച്ചു പരിക്കേൽപ്പിക്കുക ആയിരുന്നു. കുരങ്ങന്മാരുടെ ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുക ആയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ഇവർ വീട്ടിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുരങ്ങന്മാർ കൂട്ടത്തോടെ എത്തി ഇവരെ ആക്രമിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയാണ് കുരങ്ങന്‍മാരേ ഓടിച്ചത്. ആക്രമണത്തിൽ ഇവരുടെ വലതു കൈമുട്ടിന് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. ഇവരെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ
നല്‍കുന്നതിനായി എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇവർ അതീവ ദുഃഖിതയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മരണം സംഭവിക്കുക ആയിരുന്നു.
ഈ പ്രദേശത്ത് കുരങ്ങുകളെ കൊണ്ടുള്ള ശല്യം മൂലം ജനങ്ങൾ അസ്വസ്ഥരാണ്. വീട്ടിനുള്ളില്‍കയറിപ്പോലും ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുന്നത് പതിവാണ്. നിരവധി തവണ ഇതിന് പരിഹാരം കാണണമെന്ന് കാണിച്ച് പൊതു ജനങ്ങൾ മുന്നിസ്സിപ്പാലിറ്റി അധികൃതര്‍ക്ക് പരാതി നൽകിയെങ്കിലും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉള്ള ഉദാസീത തുടരുകയാണ്. അതേസമയം ഷെയ്ക്ക് നാഗൂറിന്റെ മരണത്തോടെ മുനിസിപ്പാലിറ്റിയുടെ അനാസ്ഥയെ ചോദ്യം ചെയ്ത് ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട് . സംഭവം വാര്ത്ത ആയതോടെ മുന്നിസ്സിപ്പാലിറ്റി അധികൃതര്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്.