16 കാരനെ മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു . തൃശ്ശൂരാണ് സംഭവം നടന്നത് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. പോലീസ് കസ്റ്റഡിയിലുള്ള ട്യൂഷൻ അധ്യാപിക കുറ്റം സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിയുടെ സ്വഭാവത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. അധ്യാപകർ കുട്ടിയോട് പല ആവർത്തി ഇതേക്കുറിച്ച് ചോദിച്ചു എങ്കിലും കുട്ടി ഒന്നും തുറന്നു പറയാന്‍ കൂട്ടാക്കിയില്ല. തുടർന്ന് അധ്യാപകർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കി. അപ്പോഴാണ് തന്നെ ട്യൂഷൻ ടീച്ചർ മദ്യം നൽകി പീഡിപ്പിച്ചു എന്ന വിവരം കുട്ടി തുറന്നു പറഞ്ഞത് . ഈ വിവരം കൗൺസിലർ അധ്യാപകരെ അറിയിച്ചു. തുടർന്ന് ഈ സ്കൂള്‍ അധികൃതര്‍ ഈ വിവരം ശിശുക്ഷേമ സമിതിയിൽ അറിയിക്കുക ആയിരുന്നു .
ഇതേ തുടര്‍ന്ന് 16 കാരനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടി നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ടീച്ചറെ പോലീസ് കസ്റ്റഡിയിൽ എടുത്തു . ഇവര്‍ പോലീസിനോട് കുറ്റം ഏറ്റു പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുക ആയിരുന്ന അധ്യാപിക കോവിഡ് കാലഘട്ടത്തിലാണ് ട്യൂഷൻ ആരംഭിക്കുന്നത്. ഇവർ നേരത്തെ ഒരു ഫിറ്റ്നസ് സെന്ററിൽ പരിശീലകയായി ജോലി ചെയ്തിട്ടുണ്ട്. പോക്സോ നിയമം അനുസരിച്ച് ആണ് അധ്യാപകയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല .