മക്കൾ മികച്ച വിദ്യാഭ്യാസം നേടുന്നതും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനുള്ള അവസരം കിട്ടുന്നതുമൊക്കെ രക്ഷിതാക്കളെ സംബന്ധിച്ച് വളരെ അഭിമാനകരമായ നിമിഷങ്ങളാണ്. അതേ സമയം തന്നെ വിദ്യാഭ്യാസത്തിന്റെ പേരിൽപ്പോലും കുട്ടികളെ പിരിഞ്ഞിരിക്കുക എന്നു പറയുന്നത് രക്ഷിതാക്കൾക്ക് വളരെയധികം വേദന ഉണ്ടാക്കുന്ന കാര്യമാണ്. ഇവിടെ ഇതാ മകളെ കോളേജിൽ കൊണ്ടാക്കിയതിന്റെ സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും വിതുമ്പുന്ന ഒരു പിതാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുന്നത്. വീഡിയോ പങ്കു വച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ 8 മില്യണിൽ അധികം കാഴ്ചക്കാരാണ് ഈ വീഡിയോക്ക് ലഭിച്ചത്.
സ്വപ്നമായ ദില്ലി യൂണിവേഴ്സിറ്റിയിലെ മിറാന്‍ഡ ഹൗസ് കോളേജിൽ അഡ്മിഷനു വേണ്ടി എത്തിയതായിരുന്നു താനെന്ന് പ്രേക്ഷ എന്ന പെൺകുട്ടി. കോളേജിലെ ആദ്യത്തെ ദിവസമായിരുന്നു അതുകൊണ്ടുതന്നെ ക്യാമ്പസ് ഒന്ന് ചുറ്റിക്കറങ്ങി കാണുകയായിരുന്നു, പെട്ടെന്ന് തന്‍റെ അച്ഛന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്ന ശ്രദ്ധിച്ചു, പ്രേക്ഷ പറയുന്നു. സന്തോഷം കൊണ്ടാണ് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞതെന്ന് പ്രേക്ഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു..
തന്റെ എല്ലാ കഠിനാധ്വാനവും ത്യാഗവും ഈ ലക്ഷ്യത്തിലേക്ക് എത്താൻ വേണ്ടി ആയിരുന്നു. അതിനായി തന്‍റെ രക്ഷിതാക്കള്‍ ചെയ്ത കാര്യങ്ങൾ വളരെ വലുതും വിലപ്പെട്ടതുമായിരുന്നു. പിതാവിന്‍റെ കണ്ണുനീർ അത് മനസ്സിലാക്കി തന്നു. അവരുടെ ചിരിക്കുന്ന മുഖം എന്നും കാണാൻ എല്ലാ രീതിയിലും പരിശ്രമിക്കും. അവരോട് തീർത്താല്‍ തീരാത്ത നന്ദിയും സ്നേഹവും ഉണ്ട്, എന്ന് പറഞ്ഞുകൊണ്ടാണ് ആ കുറുപ്പ് അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ ഈ വീഡിയോയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.