ഒരു വൻ തുക ലോട്ടറി അടിച്ചതോടെ ജീവിതം അന്നോളം കാണാത്ത പ്രശ്നങ്ങളിൽ അകപ്പെട്ടു എന്നാണ് ഒരു യുവാവ് പറയുന്നത്. ജീവിതത്തിന് അച്ചടക്കം ഉണ്ടായില്ലെങ്കിൽ ആകെ തകിടം മറിയുമെന്ന മുന്നറിയിപ്പും ഇയാൾ നൽകുന്നുണ്ട്.
തിമോത്തി ഷൂൾട്സ് എന്ന യുവാവിനു വളരെ അപ്രതീക്ഷിതമായ സമയത്ത് 26 മില്യൺ യുഎസ് ഡോളർ ലോട്ടറി അടിച്ചത് . തന്റെ ജീവിതം ആകപ്പാടെ മാറിമറിഞ്ഞത് അതോടെയാണെന്ന് ഇയാൾ പറയുന്നു. ലോട്ടറി അടിച്ച ആദ്യത്തെ കുറച്ചു ദിവസം വളരെയധികം സന്തോഷമുണ്ടാകുമെന്നും പിന്നീട് പ്രശ്നങ്ങൾ പതിയെ ഉടലെടുക്കും എന്നും തിമോത്തി അഭിപ്രായപ്പെട്ടു. ഇത്രയും പണം കയ്യിൽ വരുന്നതോടെ ആരെയും വിശ്വസിക്കാൻ പറ്റാതെ ആകുന്നു . വീട്ടിലേക്ക് കെട്ട് കണക്കിന് കത്തുകൾ എത്തും. എല്ലാവർക്കും പണമാണ് ആവശ്യം. ഒരു പരിചയവുമില്ലാത്തവർ പോലും കത്തുകളിലൂടെയും നേരിട്ടും പണം ആവശ്യപ്പെടും.
ചിലർ ഒരു ചലിക്കുന്ന എടിഎം മിഷൻ ആയിട്ടാണ് തന്നെ കണ്ടത്. ജീവിതത്തിൽ ആരെ പരിചയപ്പെട്ടാലും അവരെല്ലാം പണം ചോദിക്കാൻ വേണ്ടി വരുന്നതാണ് എന്ന തോന്നൽ ഉണ്ടാകും . എന്നാൽ താൻ കുറച്ചുപേരെ സഹായിച്ചിട്ടുണ്ട് എന്ന് തിമോത്തി പറയുന്നു. ലോട്ടറി അടിച്ചതിന്റെ പേരിൽ നിരവധി പേരുടെ ജീവിതം തകർന്നു പോയിട്ടുണ്ടെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു, ചിലർ മയക്കുമരുന്നിന് അടിമയായി. മറ്റ് ചിലര്‍ ചൂതാട്ടത്തിലേക്ക് തിരിഞ്ഞു കടക്കാരനാകും. അതുകൊണ്ട് ലോട്ടറി അടിക്കുകയാണെങ്കിൽ നിങ്ങൾ കരുതിയിരിക്കണം എന്നും ഇയാൾ പറയുന്നു. തന്റെ അനുഭവത്തില്‍ നിന്നുമാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.