രൂപ സദൃശ്യമുള്ള ആളിനെ കൊന്ന് കത്തിച്ചു; തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ഡ്രൈവിംഗ് ലൈസൻസ് സംഭവസ്ഥലത്ത് ഉപേക്ഷിച്ചു; സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; നിര്‍ണായകമായത് കത്താതെ അവശേഷിച്ച ആ പേപ്പര്‍ ചുരുളുകള്‍

കേസിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം ചെയ്തു ആൾമാറാട്ടം നടത്തിയ ആൾ പോലീസ് പിടിയിൽ. യുപി സ്വദേശിയായ 45 കാരന്‍ ഫിറോസ് അഹമ്മദ് ആണ് സിനിമയുടെ  തിരക്കഥയെ അനുസ്മരിപ്പിക്കുന്ന വിധം കൊലപാതകം നടത്തിയത്. ഇയാളെ പിന്നീട് ഏറ്റുമുട്ടലിലൂടെയാണ് പോലീസ് പിടികൂടിയത്.

രൂപ സദൃശ്യമുള്ള ആളിനെ കൊന്ന് കത്തിച്ചു; തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ഡ്രൈവിംഗ് ലൈസൻസ് സംഭവസ്ഥലത്ത് ഉപേക്ഷിച്ചു; സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; നിര്‍ണായകമായത് കത്താതെ അവശേഷിച്ച ആ പേപ്പര്‍ ചുരുളുകള്‍ 1

ഫിറോസ് അഹമ്മദ് നിരവധി കേസുകളിൽ പ്രതിയാണ്. കേസ് നടത്തുന്നതിനു വേണ്ടി ഇയാൾ നാലു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇവരിൽനിന്ന് രക്ഷ നേടാൻ വേണ്ടിയാണ് ഇയാൾ ഇത്തരം ഒരു ആസൂത്രണ കൊലപാതകം നടത്തിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഫിറോസ് ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് ഇത്തരം ഒരു പദ്ധതി തയ്യാറാക്കി എക്സിക്യൂട്ട് ചെയ്തത്.

തന്റെ ശരീര ഘടനയോട് സാദൃശ്യമുള്ള ഒരാളെ ഏറെ ശ്രമപ്പെട്ട് ഫിറോസ് തിരഞ്ഞു കണ്ടു പിടിച്ചു. ബീഹാർ സ്വദേശിയായ സൂരജ് ഗുപ്തയെ ആണ് ഇയാൾ ഇതിനായി തെരഞ്ഞെടുത്തത്.

 സൂരജമായി അടുപ്പം സ്ഥാപിച്ച ഫിറോസ് പിന്നീട് ഹൃത്തുക്കളുടെ ഒപ്പം ചേർന്ന് സൂരജിനെ കൊലപ്പെടുത്തി. സൂരജിന്റെ തല വെട്ടി മാറ്റുകയും ശരീര ഭാഗങ്ങൾ വികൃതമാക്കുകയും ചെയ്തു. പിന്നീട് മൃതദേഹം കത്തിച്ചു കളയുകയും ചെയ്തു. മൃതദേഹത്തിന് സമീപം ഫിറോസ് തന്റെ ലൈസൻസ് ഉപേക്ഷിച്ചു.എന്നാൽ സൂരജിന്റെ പോക്കറ്റിൽ നിന്നും കത്താതെ കിടന്നിരുന്ന ചില ഫോൺ നമ്പറുകളാണ്  ഈ കേസിൽ നിർണായകമായി മാറിയത്. തുടർന്ന് നടത്തിയ  അന്വേഷണത്തിൽ മരിച്ചത് ഫിറോസ് അല്ലെന്നും സൂരജ് ആണെന്നും പോലീസ് കണ്ടെത്തി. മറ്റൊരു ഗ്രാമത്തിൽ ഒളിച്ചു കഴിയുകയായിരുന്ന ഫിറോസിനെ പോലീസ് ഏറ്റുമുട്ടലിലൂടെ കീഴ്പെടുത്തുക ആയിരുന്നു.

Exit mobile version