ആരും തന്നെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ലൈംഗിക താൽപര്യത്തോടെ തന്നെ സമീപിച്ചവരെ നിലയ്ക്ക് നിർത്തിയിട്ടുണ്ടെന്നും സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സ്വപ്ന സുരേഷ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.
പലരും ഫോണിൽ മോശമായി സംസാരിച്ചിട്ടുണ്ട് ഫോട്ടോഗ്രാഫ് അയച്ചിട്ടുണ്ട്. പല രീതിയിലും സമീപിച്ചിട്ടുണ്ട്. പക്ഷേ അവരിൽ നിന്നെല്ലാം മാറിനിൽക്കുകയായിരുന്നു. സ്പീക്കർ ആയാലും മന്ത്രി ആയാലും തന്നെ അടിച്ചെന്നോ ബലാത്സംഗം ചെയ്തെന്നോ തൊട്ടെന്നോ പറഞ്ഞിട്ടില്ല.
ഒരു സ്ത്രീയെന്ന നിലയിൽ ആര് ദേഹത്ത് തൊടണമെന്ന് തീരുമാനിക്കുന്നത് താനാണ്. അത് തന്റെ മാത്രം തീരുമാനമാണ്. എന്നാൽ പല രീതിയിലും അവർ തന്നോട് സെക്ഷ്വലി സമീപിച്ചിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി.
ഇൻഡയറക്ടറായി പലരും ശ്രമിച്ചിട്ടുണ്ട്. മൂന്നാറിൽ പോയി ഒന്നോ രണ്ടോ ദിവസം നിൽക്കാം തോമസ് ഐസ്സക്ക് പറഞ്ഞിട്ടുണ്ട്. കോൺസുലേറ്റിന്റെ നാഷണൽ ഫംഗ്ഷനിലാണ് ആദ്യമായി തോമസ് ഐസക്കിനെ കാണുന്നത്. അന്ന് അദ്ദേഹത്തോട് ഷാള്‍ ഇടട്ടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് തനിക്ക് എന്തും ഇടാം എന്നായിരുന്നു.
ഒരു ഒഫീഷ്യൽ ആവശ്യത്തിന് പോയപ്പോൾ അദ്ദേഹം തന്നെ ഫസ്റ്റ് ഫ്ലോറിലേക്ക് ക്ഷണിച്ചു. അവിടെവച്ചും സെക്ഷ്വൽ ആയി സംസാരിച്ചു. കടകംപള്ളി ഒരു മോശം വ്യക്തിയാണെന്നും എന്നാൽ തന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും യാതനകളെക്കുറിച്ചും അറിയുന്ന ആളാണ് എന്ന് മനസ്സിലാക്കിയെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അതുകൊണ്ട് തന്നെ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല എന്നും സ്വപ്നം വ്യക്തമാക്കി.തന്നെ ശ്രീരാമകൃഷ്ണൻ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഭവനത്തിൽ മദ്യപിക്കാൻ ക്ഷണിക്കുമായിരുന്നെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
പരാതി പറയാൻ അവർ ആരും റേപ്പ് ചെയ്തിട്ടില്ല.അവർ ലൈംഗിക താൽപര്യം കാണിച്ചപ്പോൾ അവരെ അവിടെ നിർത്തി. താൻ പറയുന്നത് തെറ്റാണെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കട്ടെ എന്നും സ്വപ്ന സുരേഷ് പറഞ്ഞു.