ക്രൈസ്തവ, മുസ്ലിം സമുദായങ്ങളിൽ സാമൂഹിക അയിത്തമില്ല; മുസ്ലീങ്ങളെയും ദളിത് ക്രൈസ്തവരെയും പട്ടികജാതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല; കേന്ദ്രം സുപ്രീം കോടതിയില്‍; വിശദീകരണം ഇങ്ങനെ

ദളിത് ക്രൈസ്തവരെയും മുസ്ലീങ്ങളെയും പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്ന് കേന്ദ്രസർക്കാർ. കോടതിയിൽ സമർപ്പിച്ച സത്യമാണ് സർക്കാർ തങ്ങളുടെ നയം വ്യക്തമാക്കിയത്.

ക്രൈസ്തവ, മുസ്ലിം സമുദായങ്ങളിൽ സാമൂഹിക അയിത്തമില്ല; മുസ്ലീങ്ങളെയും ദളിത് ക്രൈസ്തവരെയും പട്ടികജാതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല; കേന്ദ്രം സുപ്രീം കോടതിയില്‍; വിശദീകരണം ഇങ്ങനെ 1

 സിക്ക് , ബുദ്ധ , ഹിന്ദുമതങ്ങളില്‍ വിശ്വസിക്കുന്ന പിന്നോക്ക വിഭാഗങ്ങളെയും ഇതര മതങ്ങളിൽ വിശ്വസിക്കുന്ന പിന്നോക്കക്കാരും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വിദേശ മതങ്ങളിൽ വിശ്വസിക്കുന്ന ദളിത് ക്രൈസ്തവരെയും മുസ്ലിം വിഭാഗങ്ങളെയും പട്ടിക ജാതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.

ക്രൈസ്തവ, മുസ്ലിം സമുദായങ്ങളിൽ സാമൂഹിക അയിത്തമില്ല; മുസ്ലീങ്ങളെയും ദളിത് ക്രൈസ്തവരെയും പട്ടികജാതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല; കേന്ദ്രം സുപ്രീം കോടതിയില്‍; വിശദീകരണം ഇങ്ങനെ 2

2019ൽ സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ദളിത് ക്രൈസ്തവരെയും ദളിത് മുസ്ലിങ്ങളെയും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്ത പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ല എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലുള്ള മറ്റു മതങ്ങളും ക്രൈസ്തവ ഇസ്ലാം മത വിഭാഗങ്ങളും നമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വർഗീകരണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

 1956ല്‍ പിന്നോക്ക വിഭാഗത്തിൽ നിന്നും ബുദ്ധമതം സ്വീകരിച്ചത് അംബേദ്കറുടെ ആഹ്വാനം അനുസരിച്ചാണ്. അതുകൊണ്ടുതന്നെ അവരുടെ ജാതിയും മതവും അതേ രീതിയിൽ തന്നെ നിലനിൽക്കും. എന്നാൽ അതുപോലെയല്ല മറ്റുള്ളവരുടെ കാര്യം.

ഹിന്ദുമതത്തിൽ ഉള്ളതുപോലെ അടിച്ചമർത്തലും തൊട്ടുകൂടായ്മയും ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും ഇടയിൽ ഇല്ല. അതുകൊണ്ടുതന്നെ ആ മത വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്തവരെ ഒരിക്കലും പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്ന് മാത്രമല്ല ദളിത് ക്രൈസ്തവരും മുസ്ലിങ്ങളും അടിച്ചമർത്തൽ അനുഭവിക്കുന്നതിനെ സാധൂകരിക്കുന്ന തെളിവുകളോ രേഖകളോ ഒന്നുമില്ല എന്നാണ് ഇതിന് കേന്ദ്രം നൽകുന്ന വിശദീകരണം. കേന്ദ്രസർക്കാരിന്റെ അഭിപ്രായത്തിൽ ക്രൈസ്തവ മുസ്ലിം സമുദായങ്ങൾക്കിടയിൽ സാമൂഹികമായ അയിത്തം നില നില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ ഇവരെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലന്നും കേന്ദ്രം പറയുന്നു.

Exit mobile version