ബിരിയാണിയുടെ പേരിൽ ഉടലെടുത്ത വഴക്ക് രൂക്ഷമായി. ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചെന്നൈ അയനാവരം ടാഗോർ നഗറിൽ തേര്ഡ് സ്ട്രീറ്റിൽ നവംബർ ഏഴിനാണ് സംഭവം നടന്നത്. കരുണാകരൻ എന്ന 75 കാരനാണ് ഇയാളുടെ ഭാര്യ പത്മാവതി എന്ന 65 കാരിയെ തീവെച്ച് കൊന്നത്. കരുണാകരൻ റെയിൽവേയിൽ നിന്നും വിരമിച്ച ജീവനക്കാരനാണ്.
കരുണാകരൻ പത്മാവതി ദമ്പതികൾക്ക് നാല് മക്കളാണ് ഉള്ളത്. വിവാഹം കഴിഞ്ഞതിന് ശേഷം 4 മക്കളും കുടുംബത്തിന്റെ ഒപ്പം മാറി താമസിക്കുകയാണ്. കരുണാകരനും പത്മാവതിയും തനിച്ചാണ് താമസിച്ചു വന്നിരുന്നത്.
കരുണാകരൻ വീട്ടിലേക്ക് ബിരിയാണി വാങ്ങി കൊണ്ടുവന്നത് നവംബർ 7ന് വൈകിട്ടോടെയാണ്. വീട്ടിലേക്ക് കൊണ്ടുവന്ന ബിരിയാണി കരുണാകരൻ ഭാര്യക്ക് നാലകത്തെ തനിച്ചു കഴിക്കുകയും ചെയ്തു. പിന്നീട് ഭാര്യ ഇയാളോട് ബിരിയാണി ആവശ്യപ്പെട്ടു. ഇത് വലിയ വഴക്കിനു കാരണമായി. ഇതിനിടെ കരുണാകരൻ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ എടുത്ത് ഭാര്യയുടെ ദേഹത്തു തീ കൊളുത്തുകയായിരുന്നു. തീ പിടിച്ചതോടെ പത്മാവതി നിലവിളിച്ചുകൊണ്ട് കരുണാകരന്റെ ദേഹത്തേക്ക് ചാടിവീണു. തുടർന്ന് പത്മാവതി കരുണാകരനെ കെട്ടിപ്പിടിച്ചു. ഇതോടെ കരുണാകരന്റെ ദേഹത്തും കാര്യമായി പൊള്ളലേറ്റു. ഇയാളുടെ ശരീരത്തിന്റെ 50 ശതമാനത്തോളം പൊള്ളലേറ്റതായി പോലീസ് പറയുന്നു.
തുടർന്ന് ഇരുവരുടെയും നിലവിളി കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ സമീപവാസികളാണ് തീ അണച്ചത്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിച്ചു. നവംബർ 8ന് പത്മാവതി മരണത്തിന് കീഴടങ്ങി. കരുണാകരൻ ഇപ്പോഴും തീവ്ര പ്രചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.