അകക്കണ്ണിന്റെ വെളിച്ചത്തിൽ അന്ധതയെ മറി കടന്ന് പഠനത്തിലും സംഗീതത്തിലും ഉജ്ജ്വല വിജയം കരസ്ഥമാക്കുന്ന പ്ലസ് ടു വിദ്യാർഥിനി ടി കെ ഫാത്തിമ അന്‍ഷിദ വീണ്ടും പുരസ്കാരത്തിളക്കില്‍ . നേരത്തെ തന്നെ ഫാത്തിമ തന്‍റെ പരിമിതികളെ മാറി കടന്ന് പഠന മികവില്‍ ശ്രദ്ധ നേടിയ വിദ്യാര്‍ത്ഥിനിയാണ്.
കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യ ബാലിക എന്ന പുരസ്കാരമാണ് ഇത്തവണ ഫാത്തിമയ്ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. മേലാറ്റൂർ ആർ എം ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ അൻഷി . എടപ്പറ്റ തൊടുകുഴിക്കുന്നമ്മൽ അബ്ദുൽബാരി ഷംല എന്നീ ദമ്പതികളുടെ ഏക മകളാണ് ഫാത്തിമ അൻഷിദ.
നേരത്തെ തന്നെ ഫാത്തിമയെ തേടി മറ്റൊരു പുരസ്കാരവും ലഭിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് കൂടിയാണ് ഈ മിടുക്കി . ഫാത്തിമ അൻഷിദ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടറിന്റെ സഹായത്തോടെ എഴുതി എ പ്ലസ് വിജയം നേടിയ വിദ്യാർഥിനിയാണ് . അൻഷിദ നേത്ര ദാനത്തെ പ്രോത്സാഹിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി പല വിധ ജനക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയായും പ്രവർത്തിക്കുന്നുണ്ട് . ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ പുരസ്കാരം അന്‍ഷിദയെ കൂടുതല്‍ ഉയരത്തില്‍ എത്തിച്ചിരിക്കുകയാണ് . ശാരീരികമായ പരിമിതികളെ അതി ജീവിച്ച് നേട്ടം കൊയ്ത അന്‍ഷിദയുടെ കഴിവിനുള്ള മറ്റൊരു അംഗീകാരമായി ഇത് മാറി .