ആകാശത്തു നിന്നും തീ ഗോളം പതിച്ചു; വീട് കത്തിയമർന്നു; ഞെട്ടിത്തരിച്ച് പ്രദേശവാസികൾ

ആകാശത്തു നിന്നും പെട്ടെന്ന് ഒരു തീവോളം പ്രത്യക്ഷപ്പെട്ട് വീട്ടിലേക്ക് പതിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. പെട്ടന്ന് കേള്‍ക്കുമ്പോള്‍  അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം സത്യമാണ്. യുഎസിലെ കാലിഫോർണിയിലാണ് ഇത് സംഭവിച്ചത്. ഉല്‍ക്ക  വീണതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.

ആകാശത്തു നിന്നും തീ ഗോളം പതിച്ചു; വീട് കത്തിയമർന്നു; ഞെട്ടിത്തരിച്ച് പ്രദേശവാസികൾ 1

 കാലിഫോർണിയ നവാടയിലുള്ള ഡസ്റ്റിൻ പ്രോസിറ്റ എന്നയാളുടെ വീടാണ് കഴിഞ്ഞ ദിവസം തീഗോളം വീണ് പൂര്‍ണമായി കത്തി നശിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7:30 യോടെയാണ് എന്തോ ഒരു സാധനം വീട്ടിൽ ഇടിച്ച് തീ കത്താൻ തുടങ്ങിയത് എന്ന് വീട്ടുടമ പറയുന്നു. സംഭവം നടക്കുമ്പോൾ ഉടമ വീട്ടിൽ ഉണ്ടായിരുന്നു.

ആദ്യം ചെറിയ തീ ആയിരുന്നെങ്കിലും പിന്നീട് വീടിനു മുഴുവൻ തീ പടർന്നു പിടിക്കുക ആയിരുന്നു. അദ്ദേഹം തീ ഇണക്കാൻ ചില ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. തുടർന്ന് ഉടൻതന്നെ അഗ്നിശമന സേനയെ വിവരം അറിയിച്ചു. എന്നാൽ അവർ സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തി നശിച്ചിരുന്നു . അതേ സമയം വീടിന് തീപിടിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ചില പ്രദേശ വാസികൾ പറയുന്നത് വീടിന്റെ പുറത്തേക്ക് ഒരു തീഗോളം ആകാശത്തു നിന്നും വന്നു വീണു എന്നാണ്. പിന്നീട് ഇത് ആളി പടരുകയായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.ഉല്‍ക്കാ പതനം ആണോ സംഭവിച്ചത് എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അധികം വൈകാതെ തന്നെ തീ പടർന്നു പിടിച്ചതിന് പിന്നിലെ കാരണം കണ്ടെത്താൻ കഴിയും എന്ന് അധികൃതർ ശുഭാപ്തി വിശ്വസം പ്രകടിപ്പിച്ചു.

Exit mobile version