എപ്പോഴും ഒരു കാമുകൻ വേണമെന്ന് നിർബന്ധമായിരുന്നു; മുൻപിലെ പല്ലിന് ക്ഷതം പറ്റിയത് മറ്റൊരു കാമുകന്റെയൊപ്പം ബൈക്കിൽ പോയപ്പോൾ; പ്രണയങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് ഗ്രീഷ്മ; ഈ കാമുകന്മാരൊക്കെ ജീവനോടെയുണ്ടോ എന്ന് അന്വേഷിക്കാനൊരുങ്ങി പോലീസ്

പാറശ്ശാല ഷാരോൺ കൊലപാതക കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി ഗ്രീഷ്മ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് എപ്പോഴും ഒരു കാമുകൻ വേണമെന്ന ചിന്ത തനിക്ക് ഉണ്ടായതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ഒരു സഹപാഠി ആയിരുന്നു ആദ്യത്തെ കമിതാവ് എന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. നാലു പേരെ ഇതുവരെ പ്രണയിച്ചിട്ടുണ്ട് എന്നാണ് ഗ്രീഷ്മ പോലീസിന് നൽകിയ മൊഴി. മുൻ കാമുകന്റെ ഒപ്പം ബൈക്കിൽ സഞ്ചരിച്ചപ്പോൾ പറ്റിയ ആക്സിഡന്റിൽ ആണ് പല്ലിന് ക്ഷതം പറ്റിയത്.

എപ്പോഴും ഒരു കാമുകൻ വേണമെന്ന് നിർബന്ധമായിരുന്നു; മുൻപിലെ പല്ലിന് ക്ഷതം പറ്റിയത് മറ്റൊരു കാമുകന്റെയൊപ്പം ബൈക്കിൽ പോയപ്പോൾ; പ്രണയങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് ഗ്രീഷ്മ; ഈ കാമുകന്മാരൊക്കെ ജീവനോടെയുണ്ടോ എന്ന് അന്വേഷിക്കാനൊരുങ്ങി പോലീസ് 1

നാട്ടിലുള്ള ഒരാളുമായി തീവ്ര പ്രണയത്തിലായിരുന്നു. എന്നാൽ മറ്റു രണ്ട് കാമുകന്മാർ ആരാണ് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ രണ്ടു പേരെ കുറിച്ച് അന്വേഷിക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ പോലീസ്. ഇവർ ജീവനോടെ ഉണ്ടെന്ന് ഉറപ്പു വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഗ്രീഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാട്ടുകാരനായ ഗ്രീഷ്മയുടെ മുൻ കാമുകനെ പോലീസ് ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽ ഞെട്ടിയിരിക്കുകയാണ് അയാൾ.  ഗ്രീഷ്മ വിവാഹം കഴിക്കാതിരുന്ന സൈനികനെ വിളിച്ചു വരുത്തി വിവരങ്ങൾ തിരക്കാനിരിക്കുകയാണ് പോലീസ്.

എപ്പോഴും ഒരു കാമുകൻ വേണമെന്ന് നിർബന്ധമായിരുന്നു; മുൻപിലെ പല്ലിന് ക്ഷതം പറ്റിയത് മറ്റൊരു കാമുകന്റെയൊപ്പം ബൈക്കിൽ പോയപ്പോൾ; പ്രണയങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് ഗ്രീഷ്മ; ഈ കാമുകന്മാരൊക്കെ ജീവനോടെയുണ്ടോ എന്ന് അന്വേഷിക്കാനൊരുങ്ങി പോലീസ് 2

അതേസമയം നാല് കാമുകന്മാർ മാത്രമാണ് ഉണ്ടായിരുന്നത് എന്ന ഗ്രീഷ്മയുടെ മൊഴി പോലീസ് ഇതുവരെ വിശ്വസിച്ചിട്ടില്ല. പ്രതിയുടെ പെരുമാറ്റവും സ്വഭാവവും പരിഗണിക്കുമ്പോൾ കൂടുതൽ പ്രണയങ്ങൾ ഉണ്ടാകാനുള്ള സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. തെളിവെടുപ്പിന് കൂട്ടിക്കൊണ്ടു പോകുമ്പോഴുള്ള ഗ്രീഷ്മയുടെ പെരുമാറ്റത്തിൽ അമ്പരന്നിരിക്കുകയാണ് പോലീസ്. യാതൊരു കൂസലും ഇല്ലാതെയാണ് പ്രതിയുടെ പെരുമാറ്റം.

Exit mobile version