അടുത്തിടെയാണ് അമേരിക്കൻ സ്വദേശിനിയായ മേരി ഫ്ലിപ്പ് തന്റെ 101 ആം ജന്മദിനം ആഘോഷിച്ചത്. ഈ പ്രായത്തിലും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിതം മുന്നോട്ടു നയിക്കുകയാണ് ഇവർ. അതുകൊണ്ട് തന്നെ അവരുടെ തമാശക്കൊന്നും ഒരു കുറവുമില്ല. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഈ ദീർഘായുസ്സിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചവരോട് മേരി നൽകിയ മറുപടി വളരെ വേഗം വൈറലായി മാറുകയും ചെയ്തു.
നവംബർ 2നാണ് മേരി തന്‍റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഒപ്പം 101ആം ജന്മദിനം ആഘോഷിച്ചത്. വിപുലമായ ആഘോഷങ്ങളുടെ ഭാഗമായി മേരിയോട് ഈ ദീർഘായുസ്സിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തണമെന്ന് അവിടുത്തെ പ്രാദേശികമായ മാധ്യമം ആവശ്യപ്പെട്ടു. ഇതിന് ഇവർ നൽകിയ മറുപടി ടക്കീല എന്ന മദ്യം ആയിരിക്കും കാരണം എന്നാണ്.
മേരി ജനിച്ചത് 1921 നവംബർ 2നാണ്. ഇവര്‍ വളർന്നത് ഇല്ലിനോയിൽ ആണ്. നന്നേ ചെറുപ്പത്തിൽ തന്നെ മേരിയുടെ അമ്മയും സഹോദരിയും മരിച്ചു. 15 വയസ്സായതോടെ മേരിയുടെ കുടുംബത്തിലെ എല്ലാവരും തന്നെ മരണത്തിന് കീഴടങ്ങി . ഇതോടെ വെറും 18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മേരി മെക്സിക്കോയിലേക്ക് കുടിയേറി. അവിടെ വച്ചാണ് അവരുടെ ഭർത്താവിനെ കണ്ടു മുട്ടുന്നതും വിവാഹം കഴിക്കുന്നതും. പിന്നീട് ആദ്യത്തെ കുട്ടിയെ ഗർഭം ധരിച്ചതോടെ അവർ ചിക്കാഗോയിലേക്ക് താമസം മാറി. ഇവിടെ വെച്ചാണ് അവർ ഒരു ചിത്രകാരിയായി മാറുന്നത് . കുട്ടികളെ വളർത്തുന്നതിന്റെ ഒപ്പം ചിത്രം വരയ്ക്കുന്നതിനും അവർ സന്തോഷം കണ്ടെത്തി. തന്റെ 101 മത്തെ ജന്മദിനം ഇഷ്ടപ്പെട്ട മദ്യവും ആട്ടവും പാട്ടും ഒക്കെയായി മേരി ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് .