കെട്ടിടനിർമ്മാണത്തിന് അനുമതി തേടി സർക്കാർ ഓഫീസുകളിൽ അലഞ്ഞു മടുത്തു; ദമ്പതികൾ ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു

കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് വേണ്ടി അനുമതി നല്‍കണം  എന്നാവശ്യപ്പെട്ട് സർക്കാർ സ്ഥാപനങ്ങളിൽ കയറിയിറങ്ങി മടുത്ത ദമ്പതികൾ ഒടുവിൽ പ്രതിഷേധ സൂചനമായി ദയാവധം വേണമെന്ന ആവശ്യമുന്നയിച്ച് ജില്ലാ കമ്മീഷണറിനും രാഷ്ട്രപതിക്കും കത്തയച്ചു.

കെട്ടിടനിർമ്മാണത്തിന് അനുമതി തേടി സർക്കാർ ഓഫീസുകളിൽ അലഞ്ഞു മടുത്തു; ദമ്പതികൾ ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു 1

ബാംഗ്ലൂരിലെ ശിവമൊക്ക സാഗർ താലൂക്ക് സ്വദേശികളായ ശ്രീകാന്ത് നായിക്കും അദ്ദേഹത്തിന്റെ ഭാര്യ സുജാത നായിക്കുമാണ് ദയാവധം വേണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് അയച്ചിരിക്കുന്നത്. കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യവുമായി സമീപിച്ചപ്പോൾ താലൂക്ക് ഓഫീസുകളെ 2 ഉദ്യോഗസ്ഥർ അഞ്ചും പത്തും ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കൈക്കൂലി നൽകുന്നതിനുള്ള  പണം ഇല്ലാത്തതിനാൽ ഈ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് തങ്ങളെന്നും ഇവർ അറിയിച്ചു. സംഭവം വിവാദമായതോടെ ഇതിന്റെ യഥാർത്ഥ വസ്തുത എന്താണെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്തിന്റെ രേഖകളും മറ്റുമായി പഞ്ചായത്ത് വികസന ഓഫീസറെ സമീപിച്ചപ്പോൾ അദ്ദേഹം കൈക്കൂലിയായി ആവശ്യപ്പെട്ടത് 5 ലക്ഷം രൂപയാണ്.  കൈക്കൂലി നൽകാതെ അനുമതി നൽകില്ല എന്ന നിലപാടാണ് പഞ്ചായത്ത് ഓഫീസ് കൈക്കൊണ്ടത് എന്ന് ഈ ദമ്പതികൾ ആരോപിക്കുന്നു.

 പിന്നീട് താലൂക്ക് ഓഫീസിൽ സമീപിച്ചപ്പോൾ ഇതിലും വലിയ തുകയാണ് അവർ കൈക്കൂലി ആയി ആവശ്യപ്പെട്ടത്.  അനുമതി നൽകുന്നതിന് ആവശ്യമായുള്ള നടപടികൾ എടുക്കുന്നതിന് കൈക്കൂലി വേണമെന്നാണ്‍  ഉദ്യോഗസ്ഥൻ പറഞ്ഞത്. തുടർന്ന് മറ്റു മാർഗ്ഗമില്ലാതെ കളക്ടറേറ്റിൽ പോയെങ്കിലും ആരും ഒരു തരത്തിലുള്ള സഹായവും നല്കാന്‍ തയ്യാറായില്ല എന്ന് പരാതിയിൽ പറയുന്നു. ഇതോടെയാണ് പ്രതിഷേധ സൂചകമായി ദയാവധം ആവശ്യപ്പെട്ട് ദമ്പതികള്‍ രാഷ്ട്രപതിയ്ക്ക് കത്തയച്ചത്.  

Exit mobile version