ഈ ഭൂമി രഹസ്യങ്ങളുടെ മഹാസാഗരമാണ്. അത്ഭുതങ്ങളുടെ കലവറയാണ്. നിത്യേന നമ്മൾ കാണുന്നതും കാണാത്തതുമായ നിരവധി രഹസ്യങ്ങൾ ഭൂമിയിൽ അന്തർലീനമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതുവരെ മനുഷ്യൻ കണ്ടിട്ടില്ലാത്ത അത്ര വലിയൊരു അപകടമാണ് ഇനി ഉണ്ടാകാൻ പോകുന്നത് എന്ന ഏറ്റവും പുതിയ കണ്ടെത്തൽ അക്ഷരാര്‍ത്ഥത്തില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഭൂമിയുടെ സമീപത്തായി ഒരു തമോ ഗർത്തം ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. ഇത്തരം ഒന്നു ഇതുവരെ കണ്ടിട്ടില്ല എന്നാണ് ശാസ്ത്രകാരന്മാർ പറയുന്നത്. ഇത് ഭൂമിയെ ഒന്നാകെ വിഴുങ്ങുമോ എന്ന ഭയത്തിലാണ് അവർ.
തമോ ഗര്‍ത്തങ്ങള്‍ വളരെ നിഗൂഢമാണ്. ശരിക്കും ഇതിന്‍റെ പ്രവർത്തനം എങ്ങനെയാണ് എന്ന കാര്യത്തിൽ പോലും ശാസ്ത്ര ലോകത്തിന് ഇതുവരെ വ്യക്തത ഇല്ല. എന്തിനെയും വിഴുങ്ങാൻ ശേഷിയുള്ളതാണ് തമോ ഗർത്തങ്ങൾ. ഭൂമിയുമായി വളരെ അടുത്തു സ്ഥിതി ചെയ്യുന്ന ഒരു തമോ ഗര്‍ത്തത്തെ ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇത് ശാസ്ത്രകാരന്മാർ നേരത്തെ വിചാരിച്ചതിനേക്കാൾ വളരെ അടുത്താണ്. സൂര്യനേക്കാൾ വലിപ്പമുണ്ട് ഈ തമോ ഗർത്തത്തിന്. അതുകൊണ്ടുതന്നെ ഇത് വളരെ അപകടകാരിയുമാണ്.
പ്രകാശത്തെ പോലും തമോഗർത്തങ്ങൾ കടത്തിവിടില്ല. ഇതിന് എന്തിനെയും വിഴുങ്ങാന്‍ ഉള്ള ശേഷിയുണ്ട്. ഇതിന്‍റെ കാന്തിക ശക്തിയെ മറികടക്കാന്‍ ഒന്നിനും കഴിയില്ല. ഭൂമിയെ ഇത് വിഴുങ്ങുമോ എന്ന ആശങ്കയിലാണ് ശാസ്ത്രകാരന്‍മാര്‍. ഇതിന്‍റെ ഗുരുത്വാകർഷണ ബലം വളരെ ശക്തിയുള്ളതാണ്. ഒരു ബഹിരാകാശ വസ്തുക്കള്‍ക്കും ഇതിന്‍റെ സമീപത്ത് കൂടി കടന്നു പോകാനാകില്ല. സമീപത്ത് കൂടി വരുന്ന എന്തിനെയും ഇത് വിഴുങ്ങും. എന്തിനേറെ പറയുന്നു പ്രകാശം, ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന് പോലും ഈ തമോ ഗാർത്തത്തെ ഭേദിക്കാൻ കഴിയില്ല. സൂര്യനേക്കാൾ 10 മടങ്ങ് വലിപ്പമുണ്ട് ഈ തമോഗര്‍ത്തത്തിന്. 1600 പ്രകാശവർഷം അകലെയാണിത്. ഇതിന്റെ ചലനങ്ങൾ ഗവേഷകർ നിരീക്ഷിച്ചു വരികയാണ്.