മത്സ്യ ബന്ധനം നടത്തുന്നതിനിടെ പെരുമ്പാമ്പ് കഴുത്തിൽ ചുറ്റി വരഞ്ഞു. ഒടുവിൽ 55 കാരന്റെ രക്ഷയ്ക്ക് എത്തിയത് 14കാരനായ മകൻ. ഗുരുവായിലെ കിറ്റ സോധി ഖുർദ് എന്ന ഗ്രാമത്തിലാണ്ഈ സംഭവം നടന്നത്.
55 കാരനായ ബിർജ ലാൽ തന്റെ മകൻ നിതീഷിന്റെ ഒപ്പം ഗ്രാമത്തിന് സമീപത്തുള്ള ഒരു കനാലില്‍ മത്സ്യബന്ധനം നടത്തുന്നതിന് പോയപ്പോഴാണ് ഈ സംഭവം നടന്നത്.മീൻ പിടിക്കുന്നതിനിടെ പെരുമ്പാമ്പ് ബിർ ജലാലിന്റെ കഴുത്തിൽ വരിഞ്ഞു ചുറ്റി മുറുക്കുക ആയിരുന്നു. ശ്വാസം ലഭിക്കാതെ അദ്ദേഹം അലറി വിളിച്ചു. ഇയാളുടെ നിലവിളി കേട്ട് നാട്ടുകാരും മറ്റും ഓടിക്കൂടി. 14 കാരൻ മകനും സംഭവസ്ഥലത്തേക്ക് ഓടി വന്നു. ഓടിക്കൂടിയവരിൽ ആരും തന്നെ ഇയാളെ രക്ഷിക്കാൻ മുന്നോട്ടു വന്നില്ല. എല്ലാവരും ഭയം മൂലം മാറി നില്‍ക്കുകയാണ് ഉണ്ടായത്. ഇതോടെ മകൻ തന്നെ പിതാവിനെ രക്ഷിക്കാന്‍ മുന്നിട്ട് ഇറങ്ങുക ആയിരുന്നു.
20 മിനിറ്റോളം നീണ്ട മൽപ്പിടുത്തത്തിന് ഒടുവിലാണ് മകൻ പിതാവിനെ പാമ്പിന്‍റെ പിടിയില്‍ നിന്നും രക്ഷിച്ചത്. കയ്യിൽ കിട്ടിയ ഒരു കല്ലെടുത്ത് പാമ്പിന്റെ തലയിൽ ഇടിച്ചതിനു ശേഷം വാലിൽ പിടിച്ചു വലിക്കുകയായിരുന്നു മകൻ. ഇതോടെയാണ് പെരുമ്പാമ്പിന്റെ പിടി അയഞ്ഞത്. പിന്നീട് മകൻ പാമ്പിനെ വാലില്‍ പിടിച്ച് ദൂരേക്ക് വലിച്ചെറിഞ്ഞു.
ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്. പരിക്കേറ്റ ബിർജ ലാൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഈ അപകടത്തിൽ ഉത്തരവാദി ബിര്‍ജലാൽ ആണെന്ന് വനം വകുപ്പ് പറയുന്നു. ഗ്രാമത്തിൽ കണ്ട പാമ്പിനെ ചൊവ്വാഴ്ച രാത്രി കനാലിന്റെ തീരത്ത് വിട്ടയക്കുകയായിരുന്നു. ഇവിടേക്ക് മീൻ പിടിക്കാനായി എത്തിയതാണ് അപകടത്തിനു കാരണമായതെന്ന് അവർ അഭിപ്രായപ്പെട്ടു.