സ്ത്രീകൾ മാത്രം കച്ചവടം നടത്തുന്ന ലോകത്തിലെ ഒരേയൊരു മാർക്കറ്റ്; കച്ചവടത്തിന് ലൈസൻസ് ലഭിക്കണമെങ്കിൽപ്പോലും  ചില നിബന്ധനകളുമുണ്ട്; അറിയാം ഈ മാര്‍ക്കറ്റിന്റെ വിശേഷങ്ങള്‍

മണിപ്പൂരിൽ വളരെ പ്രശസ്തമായ ഒരു മാർക്കറ്റ് ഉണ്ട്. ഇതിന് ചരിത്രപരമായ പല പ്രാധാന്യവും ഉണ്ട്.  എന്നാൽ അതിലെല്ലാം ഉപരി ഈ മാർക്കറ്റിനെ വേറിട്ട്  നിർത്തുന്നത്  ഇത് സ്ത്രീകൾ മാത്രമായി നടത്തുന്ന ഒരു മാർക്കറ്റ് ആണ് എന്നതാണ്.  ഏഷ്യയിൽ തന്നെ സ്ത്രീകൾ മാത്രമായി നടത്തുന്ന ഏറ്റവും വലിയ മാർക്കറ്റ് എന്ന പ്രത്യേകതയും ഇതിന് സ്വന്തമാണ്.  ഇമാ കൈതെല്‍  എന്നാണ് ഈ മാർക്കറ്റിന്റെ പേര്. ഇമാ  എന്ന വാക്കിന്റെ അർത്ഥം അമ്മ എന്നാണ്, കൈതേൽ എന്നാൽ മാർക്കറ്റ് എന്നും.

സ്ത്രീകൾ മാത്രം കച്ചവടം നടത്തുന്ന ലോകത്തിലെ ഒരേയൊരു മാർക്കറ്റ്; കച്ചവടത്തിന് ലൈസൻസ് ലഭിക്കണമെങ്കിൽപ്പോലും  ചില നിബന്ധനകളുമുണ്ട്; അറിയാം ഈ മാര്‍ക്കറ്റിന്റെ വിശേഷങ്ങള്‍ 1

ഈ മാർക്കറ്റ് പ്രവർത്തിക്കുന്നത് ഇംപാലിലെ കൊരമ്പന്ദ് ബസാറിൽ ആണ്. 500 വർഷത്തെ പഴക്കമുണ്ട്  ഈ മാർക്കറ്റിന് എന്നാണ് കരുതുന്നത്.  ഇവിടെ ലൈസൻസ് ഉള്ള അയ്യായിരത്തോളം സ്ത്രീകളാണ് കച്ചവടം നടത്തുന്നത്.  തലമുറ തലമുറകളായി കൈമാറി വരുന്നതാണ് ലൈസൻസ്.

സ്ത്രീകൾ മാത്രം കച്ചവടം നടത്തുന്ന ലോകത്തിലെ ഒരേയൊരു മാർക്കറ്റ്; കച്ചവടത്തിന് ലൈസൻസ് ലഭിക്കണമെങ്കിൽപ്പോലും  ചില നിബന്ധനകളുമുണ്ട്; അറിയാം ഈ മാര്‍ക്കറ്റിന്റെ വിശേഷങ്ങള്‍ 2

ഒരുകാലത്ത് നിർബന്ധിത സേവനം നിലവിൽ വന്നപ്പോൾ ഇവിടെയുള്ള പുരുഷന്മാർ എല്ലാവരും  സൈന്യത്തിൽ ചേർന്നു. ഇതോടെ കൃഷിയും  പുരുഷന്മാര്‍ ചെയ്തിരുന്ന എല്ലാവിധ കാര്യങ്ങളും ഇവിടുത്തെ  സ്ത്രീകൾ ഏറ്റെടുത്തു. പിന്നീട് ഈ മാർക്കറ്റ് സ്ത്രീ ശാക്തീകരണത്തിന്റെ  ഒരു പ്രതീകമായി മാറി. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ ഇവിടെ കച്ചവടം നടത്താൻ ലൈസൻസ് ലഭിക്കുകയുള്ളൂ. ബിസിനസ് തുടങ്ങുന്നത് യൂണിയനിൽ നിന്ന് പണം ലഭിക്കും. ഇത് പിന്നീട് ഗഡുക്കളായി തിരികെ നൽകണം.

ഇവിടെ സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി മാത്രമാണ് പുരുഷന്മാർക്ക് അനുവദി ഉള്ളത്. പുരുഷന്മാർക്ക് കച്ചവടം നടത്തുന്നതിന് അനുവാദം ഇല്ല. ഈ മാർക്കറ്റ് ഇന്ന് വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണം കൂടിയാണ്.

Exit mobile version