ചിലർക്കെങ്കിലും ചില ആഭരണങ്ങളുമായി ബന്ധപ്പെട്ട് ചില പ്രത്യേക ഓർമ്മകളുണ്ട്. കഴിഞ്ഞു പോയ വളരെ സന്തോഷകരമായ നിമിഷങ്ങളെ ഓർമ്മപ്പെടുത്തുന്നതിന് വേണ്ടിയുള്ള അടയാളങ്ങളായാണ് പലപ്പോഴും പല ആഭരണങ്ങളെയും നമ്മള്‍ കാണുന്നത്. എന്നാൽ 15 വർഷത്തോളമായി ഊരാതെ കൈയിലിട്ടിരുന്ന ഒരു മോതിരം യുവതിക്ക് നൽകിയത് മുട്ടൻ പണി.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് മോതിരങ്ങൾ ഒരു വിരലിൽ യുവതി അണിഞ്ഞിരുന്നു. ചെറിയ മുറുക്കം ഉണ്ടായിരുന്നെങ്കിൽ പോലും ആ മോതിരത്തിനോടുള്ള ഇഷ്ടം കൊണ്ട് അവര്‍ അത് ഊരി മാറ്റാൻ തയ്യാറായില്ല. ഇത് ഇവർക്ക് വലിയ തലവേദനയായി മാറുകയും ചെയ്തു. ഒടുവില്‍ ആ മോതിരങ്ങൾ കയ്യിൽ കിടന്ന് മുറുകി. വേദന സഹിക്കാവുന്നതിനും അപ്പുറമായി. ഈ മോതിരം ഊരാന്‍ ശ്രമിച്ചപ്പോൾ വിരലിനു മുറിവ് പറ്റി എന്നതല്ലാതെ മോതിരം കയ്യിൽ നിന്നും ഊരിയില്ല. 15 വർഷത്തോളമാണ് യുവതി ഇത് സഹിച്ചത്.
ഒടുവിൽ മറ്റു മാർഗ്ഗമില്ലാതെ ഇത്തരം അപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്ന ആളുകളെ യുവതി വിവരം അറിയിച്ചു. എന്നാൽ അവർ ആവുന്നത്ര ശ്രമിച്ചിട്ടും ആദ്യമൊന്നും മോതിരം ഊരി എടുക്കാൻ കഴിഞ്ഞില്ല. മൂന്ന് മോതിരവും ഒരേ വിരലിൽ അണിഞ്ഞതാണ് ഇത് ഊരി എടുക്കുന്നതിൽ വലിയ തടസ്സമായി മാറിയത്. ഒടുവിൽ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ മോതിരം ഊരിയെടുക്കുകയായിരുന്നു . ഇതിന്‍റെ വീഡിയോയും ഇവര്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചിട്ടുണ്ട്. എന്നല്‍ യുവതിയുടെ യാതൊരു വിവരവും പുറത്തു വിട്ടിട്ടില്ല. എന്നാൽ കഴിഞ്ഞ 15 വർഷത്തോളമായി മോതിരം ഒരേ വിരലിൽ കിടന്നതിന്റെ പല ബുദ്ധിമുട്ടുകളും ഉണ്ട്. ഇത് വിരലിന് ഉണ്ടാക്കിവച്ച പരിക്ക് വളരെ വലുതാണ്. നിലവിൽ ഈ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.