എന്നാലും ഈ ഭാഗ്യം വരുന്ന വഴിയേ; പക്ഷേ ഇത് ഇത്തിരി കടന്നു പോയി; ലോട്ടറി അടിച്ചെന്നു കരുതിയത് രണ്ട് ഡോളര്‍; പക്ഷേ ലഭിച്ചത്

ജീവിതം ഒരു മഹാത്ഭുതമാണ്, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്ക് വേണ്ടി കരുതി വയ്ക്കും. നിമിഷാർത്ഥങ്ങളുടെ വ്യത്യാസത്തിൽ ജീവിതത്തിൽ സംഭവിക്കുന്നത് പ്രവചനാതീതമായ കാര്യങ്ങളാണ്. ഒരു വ്യക്തിയുടെ ജീവിതം എപ്പോഴാണ് മാറി മറിയുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. അതേസമയം ഭാഗ്യം തേടിയെത്തിയിട്ടും അത് തിരിച്ചറിയാനാകാതെ പോകുന്ന പലരും ഉണ്ട്. അതുപോലെ ഒരു സംഭവം ഒരു യുവതിയുടെ ജീവിതത്തിൽ ഉണ്ടായി.

എന്നാലും ഈ ഭാഗ്യം വരുന്ന വഴിയേ; പക്ഷേ ഇത് ഇത്തിരി കടന്നു പോയി; ലോട്ടറി അടിച്ചെന്നു കരുതിയത് രണ്ട് ഡോളര്‍; പക്ഷേ ലഭിച്ചത് 1

ഇവർക്ക് ലോട്ടറി അടിച്ചത് ഒരു ഭീമമായ തുകയാണ്. പക്ഷേ യഥാർത്ഥ തുക എത്രയാണെന്ന് ആദ്യം ഇവർക്ക് തിരിച്ചറിയാൻ കഴിയാതെ വന്നു.വളരെ ചെറിയ തുകയാണ് ലോട്ടറിയിലൂടെ ലഭിച്ചത് എന്നാണ് ഇവർ കരുതിയിരുന്നത്. സംഭവം നടന്നത് കാനഡയിലെ മാനിതോബയിലാണ്. ഡയാന ഹെബർട്ട് എന്ന ഭാഗ്യവതിയാണ് കഥാനായിക. തനിക്ക് ലോട്ടറി അടിച്ചത് വെറും രണ്ട് ഡോളർ മാത്രമാണ് എന്നായിരുന്നു ഇവർ ആദ്യം കരുതിയിരുന്നത്. പക്ഷേ പിന്നീട് ഇവരെ കാത്തിരുന്നത് ഒരു മഹാത്ഭുതം തന്നെയായിരുന്നു. യഥാർത്ഥത്തിൽ കോടികൾ ആയിരുന്നു ഇവർക്ക് സമ്മാനമായി ലഭിച്ചത്.

ഒക്ടോബർ 15നാണ് ഇവർക്ക് സമ്മാനം അടിച്ചത്. ഇത്ര വലിയ തുകയായിരിക്കുമെന്ന് ഇവർ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചു സമയത്തിന് ശേഷമാണ് താൻ ഒരു കോടീശ്വരിയായി മാറി എന്ന കാര്യം ഇവർ തിരിച്ചറിയുന്നത്.

കോടികൾ സമ്മാനം അടിച്ചു എന്ന് ഫോൺ വിളിച്ചു പറഞ്ഞപ്പോൾ പോലും ഇവർ അത് വിശ്വസിക്കാൻ തയ്യാറായില്ല. പിന്നീട് ഏറെ സമയമെടുത്താണ് ഇവരെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചത്. താനിത് ഒരു തമാശയായിരിക്കും എന്നാണ് കരുതിയിരുന്നത് എന്ന് ഡയാന പറയുന്നു. സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയാണ് താൻ. ഇത്തരത്തിൽ കോടികൾ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഇവർ പറയുന്നു.

Exit mobile version