സംസ്ഥാനത്ത് വില കുറഞ്ഞ മദ്യം ബിവറേജസ് ഔട്ട് ലെറ്റില്‍ ലഭ്യമല്ലന്ന പരാതി വ്യാപകമാകുന്നു. കേരളത്തിലെ ജനപ്രിയ ബ്രാൻഡ് ആയ ജവാനു വലിയ തോതിലുള്ള ക്ഷാമം ആണ് നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ വെയര്‍ ഹൌസില്‍ മദ്യം ശേഖരിക്കുന്നതിന് കുറവ് സംഭവിച്ചിട്ടുണ്ട്.
സ്പിരിറ്റിന് വില കൂടിയതും തുടർന്ന് മധ്യ കമ്പനികൾ ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുത്തുന്നതുമാണ് പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നാണ് വിവരം. സ്പിരിറ്റിന്റെ വില കൂടിയതും ടേണോവർ ടാക്സുമായി ബന്ധപ്പെട്ട് മദ്യ കമ്പനികളുമായി തർക്കം നിലനിൽക്കുന്നതും കർണാടക , മഹാരാഷ്ട്ര , പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്പിരിറ്റിന്റെ വരവിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത് . ഇതുമൂലം സംസ്ഥാനത്തുള്ള മിക്ക ഔട്ട്ലെറ്റുകളിലും അതുപോലെതന്നെ കൺസ്യൂമർഫെഡിലും സ്റ്റോക്ക് കുറഞ്ഞു. സ്പിരിറ്റ് ക്ഷാമം നേരിടുന്നത് പോലെ തന്നെ ചെറുകിട മധ്യ കമ്പനികൾ ഉത്പാദനം വെട്ടി കുറച്ചു. ഇതോടെയാണ് വില കുറഞ്ഞ മദ്യം മാര്‍ക്കറ്റില്‍ കിട്ടാതെയായി.
150 – 230 രൂപയ്ക്ക് ലഭിക്കുന്ന കോർട്ടർ മദ്യം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഔട്ലെട്ടില്‍ ലഭ്യമല്ല. സംഭവം ശ്രദ്ധയിൽ പെട്ടതോടെ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം പി രാജേഷ് പ്രതികരണം അറിയിച്ചിരുന്നു. സ്പിരിറ്റ് നിർമ്മാണം കുറഞ്ഞതാണ് ഇത്തരമൊരു നില ഉടലെടുക്കാൻ കാരണമെന്നും ഇതിന് പരിഹാരം കണ്ടെത്താൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ പ്രീമിയം ബ്രാൻഡുകളുടെ വിൽപ്പന വലിയ തോതില്‍ വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുമൂലം സർക്കാരിന് ലഭിക്കുന്ന നികുതിയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.