നിറം വെക്കുന്നതിനും സുന്ദരി ആകുന്നതിനും വേണ്ടി സാധാരണ പല തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും പരീക്ഷിച്ചു നോക്കാറുണ്ട്. പക്ഷേ ജപ്പാനിൽ നിന്നുള്ള സിസാരിയോ എന്ന യുവതി ചെറുപ്പം മുതൽ തന്നെ ഇതിനായി നിരവധി ശസ്ത്രക്രിയകളാണ് നടത്തി വന്നിരുന്നത്. 55 ലക്ഷത്തോളം രൂപ ഇതിന് വേണ്ടി മാത്രം ഇവർ ചെലവിട്ടു.
കുട്ടി ആയിരിക്കുമ്പോൾ തന്നെ സിരാസിയോ ഇതുപോലുള്ള ശസ്ത്രക്രിയകൾക്ക് വിധേയ ആകാറുണ്ട്. രൂപം മൂലം പലപ്പോഴും സ്കൂളിൽ വച്ച് പലരും തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഇതോടെയാണ് കോസ്മെറ്റിക് സർജറി ചെയ്യാൻ തീരുമാനിക്കുന്നത് എന്നും ഈ പെൺകുട്ടി പറയുന്നു. മോഡലിംഗോ സിനിമ പോലെയുള്ള കരിയറോ ലഭിക്കണമെന്നും ഇവർ വല്ലാതെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ പെൺകുട്ടിയുടെ ആഗ്രഹത്തെ മാതാപിതാക്കളും പിന്തുണച്ചു. ഇതോടെ മകളുടെ നിർബന്ധത്തിന് വഴങ്ങി പ്ലാസ്റ്റിക് സർജറി നടത്തുക ആയിരുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിരാസിയോ നേത്ര ശസ്ത്രക്രിയ നടത്തുന്നത്. മകളുടെ നിർബന്ധത്തെ തുടർന്നാണ് മാതാപിതാക്കള്‍ ഇതിന് തയ്യാറായത്. തുടർന്ന് നിരവധി പ്ലാസ്റ്റിക് സർജറികൾ നടത്തി.
ഇതിന്റെ പേരിൽപ്പോലും അവർ പൊതു സമൂഹത്തിനുമുന്നിൽ കളിയാക്കപ്പെട്ടു. അടുത്തിടെ സമൂഹ മാധ്യമത്തിൽ സിരാസിയോ ഒരു വീഡിയോ പങ്കു വെച്ചു. ഈ വീഡിയോയിൽ ഒരു പാവക്കുട്ടിയെ പോലെയാണ് ഇവരുടെ രൂപഭാവങ്ങൾ. തനിക്ക് ഇത്രത്തോളം സുന്ദരമായ മുഖം ലഭിച്ചത് പ്ലാസ്റ്റിക് സർജറിയിലൂടെ ആണെന്ന് ഇവർ പറയുന്നു. പ്ലാസ്റ്റിക് സർജറി ഒരിക്കലും ഒരു മോശം കാര്യമല്ല. ആരെയും ഇതിലൂടെ മാറ്റാൻ കഴിയും എന്ന് ഇവർ അവകാശപ്പെടുന്നു. 26 ലക്ഷത്തോളം പേരാണ് സിരാസിയോയുടെ ഈ വീഡിയോ ഇതുവരെ കണ്ടത്.