10 ദിവസം കൊണ്ട് വെളുക്കണോ ? ഈ പരസ്യം വിശ്വസിച്ച് തല വച്ചുകൊടുത്താല്‍ കിട്ടുന്നത് എട്ടിന്റെ പണി; മുഖം വെളുപ്പിക്കുന്ന വ്യാജ ക്രീമുകള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമാകുന്നു

10 ദിവസം കൊണ്ട് നിങ്ങൾക്ക് വെളുക്കണോ, എന്ന ചോദ്യവുമായി കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹ മാധ്യമത്തിൽ ഒരു ഫേസ് ക്രീമിന്റെ പരസ്യം നിറയുകയാണ്. ഇതിനോടകം നിരവധി പേരാണ് ഈ ക്രീം ഉപയോഗിച്ച് കഴിഞ്ഞത്.  മുഖം മാത്രമല്ല ചുണ്ട് ഉൾപ്പെടെ ചുവപ്പിക്കാം എന്നാണ് ഈ ക്രീമിന്റെ വിൽപ്പനക്കാർ നൽകുന്ന വാഗ്ദാനം. ബ്രിട്ടീഷ് വൈറ്റനിങ് ക്രീം എന്നാണ് ഇതിന്റെ പേര്. ഇത് നിർമ്മിക്കുന്നത് കാസർകോടാണ്.

10 ദിവസം കൊണ്ട് വെളുക്കണോ ? ഈ പരസ്യം വിശ്വസിച്ച് തല വച്ചുകൊടുത്താല്‍ കിട്ടുന്നത് എട്ടിന്റെ പണി; മുഖം വെളുപ്പിക്കുന്ന വ്യാജ ക്രീമുകള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമാകുന്നു 1

കൂടുതലായും ഇതിന്റെ പ്രചരണം നടക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ്. ഈ ക്രീം  ഓർഡർ ചെയ്യുന്നതിനുള്ള whatsapp നമ്പരും ഒപ്പം ഉള്ള പരസ്യത്തിൽ നൽകിയിട്ടുണ്ട്

നിരവധി പേരാണ് ഈ വാഗ്ദാനം വിശ്വസിച്ചു ക്രീം വാങ്ങി ഉപയോഗിക്കുന്നത്. അപകടകരമായ പല രാസവസ്തുക്കളും സ്റ്റീറോയിടുമൊക്കെയാണ് ഇത്തരം  ക്രീമുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്. വെള്ളപ്പാണ്ടിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും ഇതിൽ ചേരുവയായി ചേർക്കുന്നുണ്ട്.

10 ദിവസം കൊണ്ട് വെളുക്കണോ ? ഈ പരസ്യം വിശ്വസിച്ച് തല വച്ചുകൊടുത്താല്‍ കിട്ടുന്നത് എട്ടിന്റെ പണി; മുഖം വെളുപ്പിക്കുന്ന വ്യാജ ക്രീമുകള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമാകുന്നു 2

ഈ ക്രീമുകള്‍ അമിതമായി ഉപയോഗിക്കുന്നത് കണ്ണിന്റെ കാഴ്ച ശക്തി വരെ നഷ്ടപ്പെടാൻ കാരണമാകും. മാത്രമല്ല പിന്നീട് മുഖം ചുവന്നു തടിക്കുകയും ചെയ്യും. ഈ ക്രീം തുടർച്ചയായി ഉപയോഗിക്കുന്നതോടെ ശരീരത്തിൽ ചൊറിച്ചിലും പലതരത്തിലുള്ള സ്ട്രെച്ച് മാർക്കുകളും ഉണ്ടാകും. ഈ ക്രീം തേച്ചുകൊണ്ട് വെയിലത്ത് ഇറങ്ങിയാൽ മുഖം ചുവക്കുകയും ചർമ്മത്തിൽ കറുത്ത പാടുകൾ ഉണ്ടാവുകയും ചെയ്യുന്നു.

തുടർച്ചയായി ഇത്തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിൽ പലതരത്തിലുള്ള ചൊറിച്ചിലും സ്ട്രെച്ച് മാർക്കുകളും ഉണ്ടാകും. ഇതുപോലെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ക്യാൻസർ വരെ വരാൻ കാരണമാകും എന്നാണ് വിദഗ്ധർ പറയുന്നത്.

Exit mobile version