ഇത് അച്ഛന് കൊടുത്ത വാക്ക്; പെട്ടിമുടി ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഗോപികയ്ക്ക് എംബിബിഎസിന് പ്രവേശനം ലഭിച്ചു

പെട്ടി മുടി ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഗോപികയ്ക്ക് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ എം ബി ബി എസിന് പ്രവേശനം ലഭിച്ചു. തന്‍റെ അച്ഛന് നൽകിയ വാക്ക് പാലിക്കാൻ ഒരുങ്ങുകയാണ് ഗോപിക. എം ബി ബിഎസിന് പ്രവേശനം നേടിയ ഉടൻ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം തേടി അവൾ എത്തി. ഇരുവരുടെയും രാജമലയ്ക്ക് സമീപത്തുള്ള കല്ലെറയിലെത്തിയാണ്  ഗോപിക വന്നു അനുഗ്രഹം തേടിയത്. മാതാപിതാക്കളുടെ കല്ലറയിൽ എത്തി അല്പസമയം പ്രാർത്ഥിച്ചതിനു ശേഷം അവൾ ജനിച്ചു വളർന്ന ലയം ഇരുന്ന സ്ഥലത്ത് എത്തി. ഇന്ന് അവിടം വെറും മണ്‍കൂന മാത്രമാണ്.

ഇത് അച്ഛന് കൊടുത്ത വാക്ക്; പെട്ടിമുടി ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഗോപികയ്ക്ക് എംബിബിഎസിന് പ്രവേശനം ലഭിച്ചു 1

ഗോപിക തന്റെ സഹോദരി, ഹേമലത ബന്ധുവായ രാജേഷ് കുമാർ എന്നിവരുടെ ഒപ്പമാണ് മാതാപിതാക്കളുടെ കല്ലറയിൽ എത്തി അനുഗ്രഹം വാങ്ങിയത്. താൻ ജനിച്ചു വളർന്ന സ്ഥലം ഇന്ന് വെറും മൺകൂന മാത്രമായി മാറിയത് അവള്‍ നിറ കണ്ണുകളോടെ നോക്കികണ്ടു. ആ വേദന ഉള്ളിൽ ഒതുക്കിയാണ് ഗോപിക മടങ്ങിപ്പോയത്. ഗോപികയ്ക്ക്  എം ബി ബിഎസിനുള്ള പ്രവേശനം ലഭിച്ചത് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ്.

ഇത് അച്ഛന് കൊടുത്ത വാക്ക്; പെട്ടിമുടി ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഗോപികയ്ക്ക് എംബിബിഎസിന് പ്രവേശനം ലഭിച്ചു 2

നാടിനെ ഒന്നടങ്കം നടുക്കിയ പെട്ടി മുടി ഉരുൾപൊട്ടൽ ഉണ്ടാകുന്നത് 2020 ഓഗസ്റ്റ് 6നാണ്. ആ ദുരന്തത്തിൽ 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഗോപികയുടെ അച്ഛൻ ഗണേശൻ അമ്മ തങ്കം എന്നിവർ ആ ദുരന്തത്തിൽപ്പെട്ട് മരണമടഞ്ഞു. അന്നേദിവസം  ഗോപികയും സഹോദരിയും , ഗണേശന്റെ സഹോദരിയുടെ മകളുടെ തിരുവനന്തപുരത്തെ പട്ടത്തുള്ള വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഗോപികയുടെ സഹോദരി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അവസാന വർഷ ബി എസ് സി വിദ്യാർഥിനിയാണ്.

Exit mobile version