ഇവർ രാജ്യത്തെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കൾ; ഇത് ദണ്ഡുപാളയ ഗ്യാങ്ങിന്റെ കഥ

മോഷണം പിടിച്ചു പറി കൊലപാതകം തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഒരു കൂട്ടം ആളുകളാണ് ദണ്ഡു പാളയ ഗ്യാങ്ങ്. മോഷ്ടിക്കുക മാത്രമല്ല ആ വീട്ടിലുള്ളവരുടെ മാനവും ജീവനും ഇവർ കവർന്നെടുക്കും. ഇവർക്ക് ത്നങ്ങള്‍ ചെയ്യുന്ന കൃത്യത്തില്‍ ഒരിക്കൽപ്പോലും പശ്ചാത്തപം തോന്നാറില്ല. മോഷണം നടത്തുന്ന വീട്ടിലെ ആളുകളെ കഴുത്തറുത്താണ് ഇവർ കൊല്ലുന്നത്. 1996 മുതൽ 2000 വരെയുള്ള കാലഘട്ടത്തിലാണ് ഇവരുടെ ക്രൂരതകൾ അരങ്ങേറിയത്.

ഇവർ രാജ്യത്തെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കൾ; ഇത് ദണ്ഡുപാളയ ഗ്യാങ്ങിന്റെ കഥ 1

ദണ്ഡു  പാളയ ഗ്യാങ് എന്ന പേരിൽ കുപ്രസിദ്ധ നേടിയ ഇവർ ഒരു സംഘം ആയാണ് മോഷണത്തിനു എത്തുന്നത്. ഒരു സംഘത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേരെങ്കിലും ഉണ്ടാകും. ഇവർ ബാംഗ്ലൂർ കെ ആർ പുരം റെയിൽവേ സ്റ്റേഷൻ സമീപത്തെ ഗ്രാമവാസികളാണ്. ബസ്സിലും , ട്രെയിനിലുമായാണ് യാത്ര. പകല്‍ വെളിച്ചത്തില്‍ മറ്റുള്ളവരോട് നിഷ്കളങ്കമായാണ് പെരുമാറുന്നത്. ഇവർക്ക് ക്രൂരമായ മറ്റൊരു മുഖമുണ്ടെന്ന് ആർക്കും പെട്ടെന്ന് ഊഹിക്കാൻ പോലും കഴിയില്ല. നഗരത്തിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങൾ ഇവർ മോഷണത്തിന് തിരഞ്ഞെടുക്കാറില്ല. ഒഴിഞ്ഞ സ്ഥലങ്ങളിലെ വീടുകളാണ് ഇവർ മോഷണത്തിനായി നോക്കി വയ്ക്കുന്നത്. മോഷ്ടിക്കുന്ന വീട്ടിൽ ആരൊക്കെയുണ്ട് അവിടെ പട്ടിയുണ്ടോ ,എത്ര അംഗങ്ങളുണ്ട്. എന്നിവയെല്ലാം വിശദമായി മനസ്സിലാക്കും. ഇതിനായി
പലപ്രാവശ്യം ആ വീടിന് ചുറ്റും ഇവർ കറങ്ങും

മോഷണ ദിവസം തീരുമാനിച്ചു കഴിഞ്ഞാൽ പിന്നീട് പൂജ നടത്തും. കോഴിയെയും ആടിനെയും ആണ് ഇവർ ബലി നൽകുന്നത്. ബലി  നടത്തിയതിനു ശേഷം രക്തം ഈ സംഘത്തിലുള്ള ആളുകളെല്ലാവരും കുടിക്കും. സംഘത്തിലെ എല്ലാവരും മോഷണത്തിനായി വീട്ടിനുള്ളിൽ കയറില്ല. കുറച്ചു പേർ വഴിയിൽ തമ്പടിക്കും. പ്രദേശം നിരീക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വീട്ടിലുള്ളവരെ തലക്കടിച്ചു വീഴ്ത്തും. ബോധമില്ലാതെ കിടക്കുന്ന വീട്ടുടമസ്ഥരെ, ആണായാലും പെണ്ണായാലും ലൈംഗികമായി ഉപയോഗിക്കും. പിന്നീടാണ് കഴുത്തറുത്ത് കൊലപ്പെടുത്തുന്നത്. ശേഷം മോഷണ മുതൽ ലോറിയിൽ കയറ്റി സ്വന്തം ഗ്രാമത്തിൽ എത്തിക്കും.

മോഷണത്തിലൂടെ ലഭിക്കുന്ന സ്വർണ്ണം ഈ സംഘത്തിലുള്ള മുതിർന്ന സ്ത്രീക്ക് അവകാശപ്പെട്ടതാണ്. മോഷണത്തിലൂടെ ലഭിക്കുന്ന സ്വർണാഭരണം രൂപമാറ്റം വരുത്തി വിൽപ്പന നടത്തും. ഇതിൽ നിന്ന് ലഭിക്കുന്ന പണം തുല്യമായി പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. മോഷ്ടിക്കുന്ന ആഭരണങ്ങൾ ഇവർ ആരും ഉപയോഗിക്കാറില്ല. ഈ ഗ്യാങ്ങിലുള്ള എല്ലാവരും ഇപ്പോൾ ജയിലിലാണ്. ഇവരുടെ കഥ സിനിമയാക്കിയിട്ടുണ്ട്.

Exit mobile version