ലിവിങ് ടുഗതർ പാർട്ണറെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹങ്ങൾ മുറിച്ച് കഷ്ണങ്ങളാക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഡൽഹി പോലീസ് അഫ്താബ് അമീന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.

18 ദിവസത്തോളം ഇയാൾ രാത്രി പങ്കാളിയുടെ ശരീര ഭാഗങ്ങളുമായി മഹറൗളി വനത്തിൽ എത്തി ഓരോ ഭാഗങ്ങള്‍ ഉപേക്ഷിക്കുക ആയിരുന്നു.  ഇരുവർക്കും ഇടയിലെ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ ക്രൂരകൃത്യവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്. കാമുകിയുടെ മൃതദേഹങ്ങൾ മുറിച്ചു കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ഇതിനുവേണ്ടി 300 ലിറ്ററിന്റെ ഒരു പുതിയ ഫ്രിഡ്ജും വാങ്ങി.

ലിവിങ് ടുഗതർ പാർട്ണറെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹങ്ങൾ മുറിച്ച് കഷ്ണങ്ങളാക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഡൽഹി പോലീസ് അഫ്താബ് അമീന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. 1

ഇയാൾക്ക് ഇത്തരമൊരു ആശയം ലഭിച്ചത് അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ടെക്സ്റ്ററിൽ നിന്നാണ്. കൂടാതെ ഇയാൾ നേരത്തെ ഷെഫ് ആയിരുന്ന പരിചയവും മൃതദേഹം കഷ്ണങ്ങൾ ആക്കുന്നതിൽ ഉപയോഗിച്ചിരുന്നതായി പോലീസിനോട് സമ്മതിച്ചു.

ലിവിങ് ടുഗതർ പാർട്ണറെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹങ്ങൾ മുറിച്ച് കഷ്ണങ്ങളാക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഡൽഹി പോലീസ് അഫ്താബ് അമീന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. 2

26 കാരിയായ ശ്രദ്ധയെ അഫ്താബ് കണ്ടുമുട്ടുന്നത് മുംബൈയിൽ ഒരു കോൾ സെൻട്രലിൽ ജോലി ചെയ്തു വരുമ്പോഴാണ്. പിന്നീട് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചു. തുടർന്ന് ഒരുമിച്ച് ജീവിക്കുക ആയിരുന്നു. ബന്ധം വീട്ടുകാർ അറിഞ്ഞതോടെ രണ്ടാളും ഒളിച്ചോടി ഡൽഹിയിലെത്തി,  അവിടെ ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അപ്പോഴും ശ്രദ്ധ വീട്ടുകാരുമായി സംസാരിക്കുമായിരുന്നു. എന്നാൽ മകളെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന്  പിതാവ് ഡൽഹിയിൽ വന്നു. ഇരുവരും താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയപ്പോൾ അത് പൂട്ടിയ നിലയിൽ ആയിരുന്നു. തുടർന്ന് പിതാവ് വിവരം പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അഫ്ത്താബിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ഇയാൾ  വെളിപ്പെടുത്തിയത്. വിവാഹം കഴിക്കണം എന്ന് പറഞ്ഞ് ശ്രദ്ധ അഫ്താബുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇങ്ങനെ  നടന്ന ഒരു വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് യുവാവ് പറയുന്നു. ശ്രദ്ധയുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടർന്നു വരികയാണ്.

Exit mobile version