ലോക ജനസംഖ്യ ഇന്ന് 800 കോടിയിൽ; ആ കുട്ടി ആരാണ്; ആകാംശയോടെ ലോകം

ഐക്യസഭ പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ച് ലോക ജനസംഖ്യ ഇന്ന് 800 കോടിയിൽ എത്തിയിരിക്കുകയാണ്. ഇതിനെ ഒരു നാഴികക്കല്ലായാണ് വിലയിരുത്തുന്നത്.  ജനസംഖ്യ 700   കോടി പിന്നിട്ടിട്ട് 11 വർഷം കഴിഞ്ഞിരിക്കുന്നു. നേരത്തെ തന്നെ നവംബർ 15ന് ലോക ജനസംഖ്യ 800 കോടിയിൽ എത്തുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ഇതിനെ ലോക ജനസംഖ്യയിലെ നാഴികക്കല്ല് എന്നാണ് യൂ എന്‍ സെക്രട്ടറി ജനറൽ വിശേഷിപ്പിച്ചത്.

ലോക ജനസംഖ്യ ഇന്ന് 800 കോടിയിൽ; ആ കുട്ടി ആരാണ്; ആകാംശയോടെ ലോകം 1

നിലവിലത്തെ കണക്ക് അനുസരിച്ച് ചൈനയാണ് ജനസംഖ്യയുടെ കാര്യത്തിൽ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. 145.2 കോടിയാണ് ചൈനയിലുള്ള ജനസംഖ്യ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.1 41.2 കോടിയാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ. എന്നാൽ അധികം വൈകാതെ ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമത്  എത്തും എന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

ജനസംഖ്യാ വളർച്ചയുടെ വർദ്ധനവ് നിലവിലത്തെ കണക്കനുസരിച്ച് ഒരു ശതമാനത്തിൽ താഴെയാണ്. ഇപ്പോള്‍ മന്ദഗതിയിലാണ് ഇത് മുന്നോട്ട് നീങ്ങുന്നത്.   ലോക ജനസംഖ്യ 850 കോടിയിൽ എത്തുക 2030 കാലഘട്ടത്തിൽ ആയിരിക്കും എന്നു കരുതപ്പെടുന്നു . 2050 ഓടെ 970 കോടിയിലാകും ജനസംഖ്യ.  2080 ആകുന്നതോടെ ഇത് 1040 കോടിയിൽ എത്തും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ജനസംഖ്യാ വർദ്ധനവിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതാണ് വളർച്ചയിൽ കുറവ് ഉണ്ടാകാനുള്ള കാരണം. അതേസമയം ലോക ജനസംഖ്യ 800 കോടിയിൽ എത്തിയതോടെ ആരാണ് ഈ നേട്ടത്തിന് കാരണമായ  കുട്ടി എന്ന് അറിയാൻ വളരെ ആകാംശയോടെ കാത്തിരിക്കുകയാണ് ലോകം. അധികം വൈകാതെ തന്നെ ആ കുട്ടിയെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  

Exit mobile version