മനുഷ്യൻ എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും അജ്ഞാതമായ ചിലതിന്റെ മേലുള്ള അവന്റെ ഭയം അത്ര വേഗം ഒഴിഞ്ഞു പോകില്ല. അതുകൊണ്ടുതന്നെയാണ് കൂട്ടമരണങ്ങളും കൊലപാതകങ്ങളും നടന്ന വീടുകൾ ആളുകൾ ഒഴിവാക്കുന്നത്. ഇപ്പോഴിതാ 23 വർഷങ്ങൾക്ക് മുൻപ് ഒരു കുടുംബത്തിലെ മൂന്നു തലമുറയിൽ പെട്ട സ്ത്രീകൾ കൊലചെയ്യപ്പെട്ട വീട് വില്പനയ്ക്ക് വച്ചിരിക്കുകയാണ്. പക്ഷേ വാങ്ങാന്‍ ആളില്ല എന്നു മാത്രം. നേരത്തെയും ഈ വീട് വില്പനയ്ക്ക് വെച്ചിരുന്നെങ്കിലും വിൽപ്പന നടന്നിരുന്നില്ല. സ്വാൻസി എന്ന താഴ്വരയിലെ ഗ്രാമമായ ക്ലൈഡാക്കിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം യൂറോആണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നരക്കോടിയോളം ഇന്ത്യന്‍ രൂപ.
80 വയസ്സുള്ള ഡോറിസ്, 34 കാരിയായ ഇവരുടെ മകൾ മാൻഡി പവർ, മാന്‍റിയുടെ രണ്ട് പെൺമക്കൾ എന്നിവരാണ് ഈ വീട്ടിൽ വച്ച് കൊല ചെയ്യപ്പെട്ടത്. 1999 ജൂൺ 27നാണ്തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ വീടിന് തീയിട്ടത്. അങ്ങനെയാണ് ഇവര്‍ കൊല ചെയ്യപ്പെട്ടത്. പിന്നീട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചു എന്ന് കരുതപ്പെടുന്ന ഡേവിഡ് മോറിസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളും കുടുംബവും ഇത് നിഷേധിച്ചു. ഇയാൾ 59 ആമത്തെ വയസ്സിൽ മരണപ്പെട്ടു. ഈ വീടിന്റെ ഇപ്പോഴത്തെ അനന്തരാവകാശികളാണ് വീട് വില്പനയ്ക്ക് വച്ചിരിക്കുന്നത്.
2003ല്‍ വീട് നവീകരിച്ച് വില്പനയ്ക്ക് വച്ചിരിക്കുകയാണ് എന്ന ബോർഡ് നോക്കിയിരുന്നു. പക്ഷേ ആരും ഇത് വാങ്ങാൻ മുന്നോട്ടു വന്നില്ല. ഇപ്പോൾ കൂടുതൽ സൗകര്യം ഉള്ള കിടപ്പുമുറികളും പൂന്തോട്ടവും മറ്റു ഒരുക്കിയിട്ടുണ്ട്. ക്രൂരമായ കൊലപാതകം നടന്ന ഈ വീട് ഭയം ലെവലേശം ഇല്ലാത്ത ആർക്കും സ്വന്തമാക്കാനുള്ള അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത് എന്ന് അന്തർദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യുകയുണ്ടായി.