പിറന്നാളിന് പല വ്യത്യസ്തമായ സമ്മാനങ്ങളും നമ്മള്‍ നൽകാറുണ്ട്. പിറന്നാൾ കാരനെ ഒന്ന് ഞെട്ടിക്കുക എന്നതാണു ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ടു തന്നെ തന്റെ കൊച്ചു മകനു മുത്തച്ഛൻ സമാനമായി നൽകിയത് ഒരു കുതിരയെയാണ്. പക്ഷേ ഇതിലൂടെ കുടുംബം ഒന്നാകെ പുലിവാലു പിടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.
മാറ്റി കെട്ടുന്നതിനിടെ കുതിര കെട്ടഴിഞ്ഞ് ഓടിപ്പോവുക ആയിരുന്നു. വഴി അറിയാതെ ഓടിയ കുതിര ഒരു കിണറ്റിൽ ചെന്ന് വീണു. പിന്നീട് ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയാണ് കുതിരയെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. കിണറ്റിൽ വീണെങ്കിലും കുതിരയ്ക്ക് സാരമായ പരിക്കുകൾ ഒന്നും തന്നെ പറ്റിയിട്ടില്ല. ആ സമാധാനത്തിലാണ് ഇപ്പോള്‍ മുത്തച്ഛനും കൊച്ചുമോനും.
കഴിഞ്ഞ ദിവസമായിരുന്നു കൊച്ചു മകന്റെ നാലാം പിറന്നാൾ. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ഒരു സമ്മാനം നൽകാൻ മുത്തശ്ശൻ തീരുമാനിച്ചു. അങ്ങനെയാണ് ഒരു കുതിരയെ നൽകാമെന്ന ആശയം മനസ്സിലേക്ക് വന്നത്. ഈ കുതിരയാണ് മാറ്റി കെട്ടുന്നതിനിടെ കെട്ടഴിഞ്ഞു പോയി കിണറ്റിൽ വീഴുന്നത്. വീട്ടുവളപ്പിൽ തന്നെയുള്ള കിണറ്റിലാണ് കുതിര വീണത്. വീട്ടുകാർ കുതിരയെ കരയ്ക്ക് കയറ്റാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും നടന്നില്ല. ഇതോടെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് കുതിരയെ കരയ്ക്ക് കയറ്റിയത്. അപകടം പീനഞ്ഞെങ്കിലും കുതിരയ്ക്ക് പരിക്കുകൾ ഒന്നും പറ്റിയില്ലല്ലോ എന്ന് സന്തോഷത്തിലാണ് ഇപ്പോള്‍ വീട്ടുകാർ. ഇനിയും കുതിരയെ ഇതുപോലെ മാറ്റി കെട്ടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഫയർഫോഴ്സ് അംഗങ്ങൾ വീട്ടുകാര്‍ക്ക് പ്രത്യേകം മുന്നറിയിപ്പ് നൽകുകയും ചെയ്തു.