മുഹമ്മദ് റഹീം എവിടെ; ഒരു വർഷം പിന്നിടുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്നു; ദുരൂഹതകൾ അവസാനിക്കുന്നില്ല; ആ കൊലയാളി എങ്ങോട്ട് പോയ്മറഞ്ഞു

നാടിനെ ആകെ നടുക്കിയ നാസില ബീഗം കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണം ഒരു വർഷം പിന്നിടുമ്പോഴും ഒളിവിൽ പോയ ഭർത്താവിനെ പോലീസിനു ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാലോട് പെരിഞ്ഞവല സ്വദേശി നാസില ബീഗത്തെ കുത്തി കൊലപ്പെടുത്തിയതിന് ശേഷമാണ് ഭർത്താവ് റഹീം ഒളിവിൽ പോയത്. കഴിഞ്ഞ വർഷം നവംബർ 10 ആണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്നു ഭാര്യയെ കുത്തി കൊലപ്പെടുത്തിയതിന് ശേഷം കടന്നു കളയുക ആയിരുന്നു. പിന്നീട് ഒളിവില്‍ പോയ മുഹമ്മദ് റഹീമിനെ  ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

മുഹമ്മദ് റഹീം എവിടെ; ഒരു വർഷം പിന്നിടുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്നു; ദുരൂഹതകൾ അവസാനിക്കുന്നില്ല; ആ കൊലയാളി എങ്ങോട്ട് പോയ്മറഞ്ഞു 1

ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമായി തുടരുകയാണ്. സംഭവം നടന്ന ദിവസം റഹീം ഭാര്യയ്ക്കും മകൾക്കും മയക്കുമരുന്ന് കലർത്തിയ ചോക്ലേറ്റ് നൽകിയതായി പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയതിനു ശേഷം വീടിന് സമീപത്ത് സൂക്ഷിച്ചിരുന്ന സ്കൂട്ടറിലാണ് ഇയാൾ രക്ഷപ്പെട്ടത് എന്നാണ് പോലീസ് കരുതുന്നത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷന്‍റെ പരിധിയില്‍ വച്ചാണ് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയത്.

മുഹമ്മദ് റഹീം എവിടെ; ഒരു വർഷം പിന്നിടുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്നു; ദുരൂഹതകൾ അവസാനിക്കുന്നില്ല; ആ കൊലയാളി എങ്ങോട്ട് പോയ്മറഞ്ഞു 2

ഇതിലെ ഏറ്റവും വിചിത്രമായ വസ്തുത ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുന്നതിനുള്ള കാരണം എന്താണെന്ന് ഇതുവരെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ്. കൊലപാതക കാരണം ഇപ്പൊഴും ദുരൂഹമാണ്.  റഹീം മയക്കു മരുന്നിന് അടിമ ആയിരുന്നെന്ന് നാസില ബീഗത്തിന്‍റെ ബന്ധുക്കള്‍ പറയുന്നു. റഹീം പോകാനിടയുള്ള എല്ലാ സ്ഥലങ്ങളിലും പോലീസ് അന്വേഷണം നടത്തി. പക്ഷേ ഇപ്പോഴും ഇയാൾ എവിടെയാണ് എന്നതിന് ഒരു തുമ്പ് പോലും പോലീസിന് ലഭിച്ചിട്ടില്ല. ആന്ധ്രയിൽ വെച്ച് റഹീമിനെ കണ്ടുവെന്ന് വിവരം ലഭിച്ചിരുന്നു . പോലീസ് അവിടെ അന്വേഷിച്ചു പോയെങ്കിലും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Exit mobile version