മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമുള്ള സ്കൂൾ ഗെറ്റ് ടുഗതര്‍ പുതു ജീവിതത്തിലേക്കുള്ള ചവിട്ടുപടിയായി; ഹരിദാസൻ സുമതിയുടെ കൈപിടിച്ചു

നീണ്ട 3 പതിറ്റാണ്ടിന് ശേഷമുള്ള സഹപാഠികളുടെ ഒത്തു ചേരൽ ആ രണ്ടു പേരുടെയും ജീവിതത്തിലെ അനർഘ നിമിഷമായി മാറി. അവർ ഇരുവർക്കും അത് പുതു ജീവിതത്തിലേക്കുള്ള  വഴി തെളിച്ചു. കുന്നംകുളം മരത്തൻകോട് സ്കൂളിലെ സഹപാഠികൾ ആയിരുന്ന ഹരിദാസും സുമതിയും ആണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. അവരെ ഒരുമിപ്പിച്ചത് അവരുടെ സഹപാഠികളാണ്.

മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമുള്ള സ്കൂൾ ഗെറ്റ് ടുഗതര്‍ പുതു ജീവിതത്തിലേക്കുള്ള ചവിട്ടുപടിയായി; ഹരിദാസൻ സുമതിയുടെ കൈപിടിച്ചു 1

1986 ബാച്ച് മരത്തൻകോട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ആയിരുന്നു  ഹരിദാസനും സുമതിയും. അവർ സഹപാഠികൾ കുറച്ചു വർഷങ്ങൾക്കു മുമ്പ് വീണ്ടും ഒത്തുകൂടി. അപ്പോഴാണ് ഒപ്പം പഠിച്ചവരിൽ രണ്ടുപേർ മാത്രം അവിവാഹിതരായി തുടരുന്ന കാര്യം സുഹൃത്തുക്കൾ അറിയുന്നത്. കൂട്ടുകാർ തന്നെ കല്യാണ ആലോചനയുമായി എത്തി. ആദ്യം ഇരുവർക്കും ഇതിനോട് എതിർപ്പായിരുന്നു. താല്പര്യമില്ലെന്ന് പറഞ്ഞ് ഇരുവരും ഒഴിയുകയും ചെയ്തു. പിന്നേയും വർഷങ്ങൾ കടന്നുപോയി. കോവിഡ് കാലഘട്ടത്തിൽ ഇരുവരും ഒത്തുകൂടിയപ്പോൾ ഈ വിഷയം വീണ്ടും ചർച്ചയായി. ഇതോടെ രണ്ടു പേരുടെയും വീട്ടുകാരും വിവാഹം കഴിക്കുന്നതിനെ അനുകൂലിച്ചു. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഹരിദാസനും സുമതിയും വിവാഹിതരാകാൻ തീരുമാനിച്ചു.

മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമുള്ള സ്കൂൾ ഗെറ്റ് ടുഗതര്‍ പുതു ജീവിതത്തിലേക്കുള്ള ചവിട്ടുപടിയായി; ഹരിദാസൻ സുമതിയുടെ കൈപിടിച്ചു 2

സ്കൂൾ പഠനകാലത്ത് ഇരുവരും രണ്ട് പേരും രണ്ട് വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിൽ വിശ്വസിക്കുന്നവർ ആയിരുന്നു. പരസ്പരം മുഖത്തോട് മുഖം കണ്ടാൽ വഴക്കും പതിവായിരുന്നു. ആ രണ്ടുപേരാണ് ഇപ്പോൾ ഏറെ വർഷങ്ങൾക്ക് ശേഷം ജീവിതത്തിൽ ഒരുമിച്ചത്. മൊബൈലും ഇന്റർനെറ്റും ഒന്നും ഇല്ലാതിരുന്നിട്ടും  സഹപാഠികൾക്കിടയിലെ സൗഹൃദം നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിച്ചു എന്നതാണ് ഹരിദാസിനെയും സുമതിയെയും ഒന്നിപ്പിക്കാൻ കാരണമായതെന്ന് ഈ സുഹൃത്തുക്കൾ പറയുന്നു.

Exit mobile version