തന്റെ ഒപ്പം പ്രവർത്തിക്കാൻ പലർക്കും ഭയമാണ്; അത് അംഗീകരിക്കുന്നു; ആരെയും കുറ്റപ്പെടുത്തുന്നില്ല; പ്രകാശ് രാജ്

രാഷ്ട്രീയവുമായി ബന്ധപ്പെട്ട തുറന്ന അഭിപ്രായ പ്രകടനങ്ങൾ തന്റെ കരിയറിനെ വളരെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് നടൻ പ്രകാശ് രാജ്  അഭിപ്രായപ്പെട്ടു. ഒരു ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തന്റെ ഒപ്പം പ്രവർത്തിക്കാൻ പലർക്കും ഭയമാണ്; അത് അംഗീകരിക്കുന്നു; ആരെയും കുറ്റപ്പെടുത്തുന്നില്ല; പ്രകാശ് രാജ് 1

 കേന്ദ്ര സർക്കാരിനെതിരെ പലപ്പോഴും പരസ്യമായ വിമർശനങ്ങൾ പ്രകാശ് രാജ് ഉന്നയിച്ചിട്ടുണ്ട്. ഇത് വലിയ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. സമൂഹ മാധ്യമത്തിലടക്കം ഇത് വലിയ ചര്ച്ച ആയി മാറിയിട്ടുണ്ട്. 

തന്റെ ഒപ്പം പ്രവർത്തിക്കാൻ പലർക്കും ഭയമാണ്; അത് അംഗീകരിക്കുന്നു; ആരെയും കുറ്റപ്പെടുത്തുന്നില്ല; പ്രകാശ് രാജ് 2

 തന്റെ രാഷ്ട്രീയം തന്‍റെ കരിയറിനെ വളരെ മോശമായി ബാധിച്ചു എന്നും  പലരും ഇന്ന് തനിക്കൊപ്പം അതുകൊണ്ട് പ്രവർത്തിക്കുന്നില്ല എന്നും പ്രകാശ് രാജ് പറയുകയുണ്ടായി.  ഇത് മൂലം പല നഷ്ടങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ അതിലൊന്നും ദുഃഖമില്ല.  ഇപ്പോഴാണ് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചത്. താൻ രാഷ്ട്രീയ വിഷയങ്ങളിൽ ശബ്ദം ഉയർത്തിയില്ലായിരുന്നു എങ്കിൽ  തന്റെ മരണ ശേഷം വെറും ഒരു നടൻ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്നും അദ്ദേഹം പറഞ്ഞു.

താൻ ശബ്ദമുയർത്തിയത് പലതിനെയും മോശമായി ബാധിച്ചിട്ടുണ്ട്. അത് തുറന്ന മനസ്സോടെ അംഗീകരിക്കുന്നു. പല കാര്യങ്ങളിലും ശബ്ദമുയർത്താൻ മടിക്കുന്ന പല താരങ്ങള്‍ ഇപ്പോഴും ഉണ്ട്. പക്ഷേ അതുകൊണ്ട് തന്നെ അവരെ നിർബന്ധിക്കാനോ കുറ്റപ്പെടുത്താനോ താൻ ഒരുക്കമല്ലന്നു അദ്ദേഹം പറഞ്ഞു. കരിയറില്‍ തിരിച്ചടികൾ ഉണ്ടാകും എന്ന് ഭയന്ന് ബോളിവുഡിൽ ഉള്ള പല ചലച്ചിത്ര പ്രവർത്തകരും തന്റെ ഒപ്പം പ്രവർത്തിക്കാൻ ഭയപ്പെടുന്നുണ്ട്. പലരും അതിന് തയ്യാറാകുന്നില്ല.  എന്നാല്‍ ദക്ഷിണേന്ത്യയിൽ അത്തരമൊരു സാഹചര്യം നിലവിലില്ലെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമത്തില്‍ ഇത് വലിയ ചര്ച്ച ആയി മാറി. 

Exit mobile version