ദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് അത് കൊള്ളില്ലന്ന് പറയാനും അവകാശമില്ല; അഞ്ജലി മേനോനെ ട്രോളി പ്രമുഖ എഴുത്തുകാരൻ എൻ എസ് മാധവൻ

ഒരു സിനിമ നിർമ്മിക്കുന്ന പ്രോസസിനെ കുറിച്ച് അറിയാവുന്ന ഒരാൾ മാത്രമേ അത് റിവ്യൂ ചെയ്യാൻ പാടുള്ളൂ എന്ന സംവിധായക അഞ്ജലി മേനോന്റെ അഭിപ്രായത്തെ ട്രോളി പ്രമുഖ എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്ത്.

ഒരു അഭിമുഖത്തിൽ പങ്കെടുത്തു കൊണ്ട് അഞ്ജലി മേനോൻ നടത്തിയ പരാമർശമാണ് വൻ വിവാദങ്ങൾക്ക് വഴി വച്ചത്. ഫിലിം മീക്കിങ്ങിന്റെ ഘട്ടങ്ങൾ മനസ്സിലാക്കിയതിനു ശേഷം മാത്രം റിവ്യൂ ചെയ്യണം എന്ന് അഞ്ജലി മേനോൻ പറഞ്ഞിരുന്നു. മാത്രമല്ല ഒരു സിനിമയ്ക്ക് ലാഗ് ഉണ്ടെന്ന് പറയുന്നവർ സിനിമയെ കുറിച്ച് മനസ്സിലാക്കാതെയാണ് ഇത് പറയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അഞ്ജലി മേനോന്റെ ഈ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. ഇതിനെയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ ട്രോളിയത്.

ദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് അത് കൊള്ളില്ലന്ന് പറയാനും അവകാശമില്ല; അഞ്ജലി മേനോനെ ട്രോളി പ്രമുഖ എഴുത്തുകാരൻ എൻ എസ് മാധവൻ 1

ഒരു തട്ടുകടയിൽ എത്തി ദോശ കഴിച്ചതിനുശേഷം ദോശ മോശമാണെന്ന് അഞ്ജലി മേനോൻ പറഞ്ഞു. ദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് അത് കൊള്ളില്ലെന്ന് പറയാൻ അവകാശമില്ല എന്ന് തട്ടുകടക്കാരൻ മറുപടി നൽകി എന്നായിരുന്നു എൻ എസ് മാധവന്റെ പരിഹാസം. ഒരു സിനിമയ്ക്ക് ലാഗ് ഉണ്ടെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ ചിരി വരാറുണ്ടെന്നും എഡിറ്റിംഗ് എന്താണെന്ന് ഇങ്ങനെ അഭിപ്രായം പറയുന്നവർ അറിഞ്ഞിരിക്കണമെന്നും അഞ്ജലി അഭിപ്രായപ്പെട്ടിരുന്നു.

ഒരു സിനിമയ്ക്ക് എന്ത് പേസ് വേണം എന്നത് ഒരു സംവിധായകന്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതിന് വിരുദ്ധമായി ഒരു ബന്ധവും ഇല്ലാത്ത സിനിമകൾ തമ്മിൽ താരതമ്യം ചെയ്തിട്ട് ചിലർ സംസാരിക്കാറുണ്ട്. ഒരു സിനിമ എന്താണെന്നും അതിന്റെ കഥ എങ്ങനെയാണ് പറയുന്നത് എന്നും അവർ അറിഞ്ഞിരിക്കണം. ആ മീഡിയത്തെക്കുറിച്ച് മനസ്സിലാക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സിനിമയെ കുറിച്ച് മനസ്സിലാക്കിയവർ റിവ്യൂ ചെയ്യുകയാണെങ്കിൽ അത് ഗുണം ചെയ്യും. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയതാണ് അഞ്ജലി മേനോന്റെ ഈ പരാമർശം.

Exit mobile version