പറവകൾക്ക് തീറ്റ കൊടുക്കാൻ വേണ്ടി മാത്രം ഹിലാൽ ഒരു ദിവസം ചെലവാക്കുന്നത് 8800 രൂപ; ഇയാള്‍ ഇങ്ങനെ ചെയ്യാന്‍ ഒരു കാരണമുണ്ട്

നജ്മയിലെ തിരക്കുള്ള ഹോട്ട് ബ്രഡ് ജംഗ്ഷനിലെ റൗണ്ട് എബൗട്ടിൽ  നിന്നു പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഒരാളെ കാണാം. അയാളെ കാണുമ്പോൾ ഓടി നടക്കുന്ന പ്രാവുകളെയും കാണാം. തന്‍റെ  കൈവശമുള്ള ചാക്ക് പൊട്ടിച്ച് മുഴുവൻ ധാന്യങ്ങളും ഇയാൾ പ്രാവുകൾക്ക് നൽകാറുണ്ട്. ഇത് പതിവായുള്ള കാഴ്ചയാണ്.

PIGEON FEED 2
പറവകൾക്ക് തീറ്റ കൊടുക്കാൻ വേണ്ടി മാത്രം ഹിലാൽ ഒരു ദിവസം ചെലവാക്കുന്നത് 8800 രൂപ; ഇയാള്‍ ഇങ്ങനെ ചെയ്യാന്‍ ഒരു കാരണമുണ്ട് 1

ഇദ്ദേഹം ഈജിപ്റ്റുകാരനാണ്. മുഹമ്മദ് ഹലാൽ എന്നാണ് ഇയാളുടെ പേര്. കഴിഞ്ഞ 20 വർഷത്തോളമായി ദോഹയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇപ്പോള്‍ കഴിഞ്ഞ നാല് വർഷത്തോളമായി എല്ലാ ദിവസവും മുടങ്ങാതെ ഇയാൾ പ്രാവുകൾക്ക് തീറ്റ കൊടുക്കാറുണ്ട്.

ദോഹ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി   23 കിലോയോളം ധാന്യങ്ങൾ ഇയാൾ പ്രാവുകൾക്ക് നൽകാറുണ്ട്. ഇയാൾ താമസിക്കുന്ന വീടിന്റെ മുകളിലും പ്രാവുകൾക്ക് തീറ്റ ഒരുക്കിയിട്ടുണ്ട്. 400 റിയാൽ ആണ് പ്രതിദിനം ഇയാൾ ഇതിനായി ചെലവഴിക്കുന്നത്. 8800 ഇന്ത്യൻ രൂപ വരും ഇത്. എന്തുകൊണ്ടാണ് ഇത്തരമൊരു പ്രവർത്തി ചെയ്യുന്നത് എന്ന് ചോദിച്ചാൽ അയാൾ പറയുക എല്ലാ ജീവികളോടും കരുണയുള്ളവനാകണം മനുഷ്യൻ എന്നാണ്.

ദൈവം മനുഷ്യനോട് വളരെ വലിയ കരുണയാണ് കാണിക്കുന്നത്. മനുഷ്യന് സമ്പത്തും ഐശ്വര്യവും നൽകുന്നത് ദൈവമാണ്. അതിന്റെ ഒരു ഭാഗം ഇത്തരത്തിലുള്ള മിണ്ടാപ്രാണികൾക്കും മറ്റ് ജീവജാലങ്ങൾക്കും നൽകുമ്പോൾ ദൈവം മനുഷ്യന്റെ മുകളിലും കരുണ ചൊരിയുമെന്നാണ് ഹിലാല്‍ പറയുന്നത്. ദോഹയിൽ സ്വന്തമായി ഒരു ഇൻഷുറൻസ് കമ്പനി നടത്തുകയാണ് ഹിലാൽ ഇപ്പോള്‍.

നേരത്തെ ഇയാൾ ഫാർമസി ജോലി നോക്കിയിരുന്നു. പിന്നീടാണ് സ്വന്തമായി ബിസിനസിലേക്ക് കടന്നത്. എല്ലാവരും അവരവരുടെ പക്കലുള്ള സമ്പത്ത് പങ്കിടണം. അതിന് ആരും മടി കാണിക്കരുത്. ഈജിപ്തിയുള്ള തന്റെ നാട്ടിലെ ഗ്രാമത്തിന്റെ സമൃദ്ധിക്ക് വേണ്ടി ഉള്ള പ്രവർത്തനം നടത്താനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ഇയാൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button