നിർത്താതെ പുക വലിച്ചു കൊണ്ട് 42 കിലോമീറ്റർ ഓടി; അങ്കിൾ ചെന്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍

സമൂഹ മാധ്യമത്തിൽ അടുത്തിടെ ഒരു ചൈനക്കാരൻ വലിയ തോതിൽ ആഘോഷിക്കപ്പെട്ടു. ഇയാൾ നിർത്താതെ പുകവലിച്ചു കൊണ്ട് 42 കിലോമീറ്റർ മാരത്തോൺ ഓടിയാണ് താരമായി മാറിയത്.

നിർത്താതെ പുക വലിച്ചു കൊണ്ട് 42 കിലോമീറ്റർ ഓടി; അങ്കിൾ ചെന്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍ 1

42 കിലോമീറ്റർ ഓടി തീർക്കാൻ ഇയാൾ എടുത്ത സമയം മൂന്നു മണിക്കൂറും 28 മിനിറ്റുമാണ്.  ഓടുന്ന സമയം അത്രയും ഇയാൾ നിർത്താതെ സിഗരറ്റ് പുകച്ചു കൊണ്ടേയിരുന്നു. സിഗരറ്റ് പുകച്ചുകൊണ്ട് ഓടുന്ന ഇയാളുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ ആണ്. 1500ല്‍  അധികം പേരാണ് ഈ മാരത്തണിൽ മത്സരിച്ചത്. ഇതിൽ ചെന്‍ 574ആം  സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

 മത്സരം നടന്നത് ഷാങ്ഹായിലാണ്. വാങ് ഷൂ എന്ന പ്രദേശത്തുള്ള വ്യക്തി ആണ് ഇയാള്‍. നേരത്തെയും ഇത്തരത്തിൽ ഇദ്ദേഹം ഒട്ട മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇത്തരം മത്സരങ്ങളോട് വളരെയധികം താൽപര്യം വെച്ച് പുലര്‍ത്തുന്ന വ്യക്തിയാണ് ഇയാൾ. നിരവധി സമ്മാനങ്ങളും ഇയാൾ ഒറ്റ മത്സരങ്ങളില്‍ നിന്നും നേടിയിട്ടുണ്ട്.

 2018 നടന്ന ഗോങ്ഷൂ മാരത്തനിലും 2019ല്‍  നടന്ന സിയാമൻ  മാരത്തണിലും ഇയാൾ പങ്കെടുത്തിരുന്നു. അന്നും ഇതേ രീതിയിൽ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായാണ് ഇയാൾ മത്സരത്തിൽ പങ്കെടുത്തത്. അങ്ങനെയാണ് ഇദ്ദേഹത്തിന് സ്മോക്കിംഗ് ബ്രദർ എന്ന പേര് വീണത്. അതേ സമയം ഏറ്റവും രസകരമായ കാര്യം ഇയാൾ ഓടുമ്പോൾ മാത്രമേ പുക വലിക്കാറുള്ളൂ എന്നതാണ്. അങ്ങനെയാണ് ഒരു ചൈനീസ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തത്.  സിഗരറ്റ് വലിക്കുന്നതിലൂടെയേ തനിക്ക് ഓടാനുള്ള എനര്‍ജി ലഭിക്കുന്നുള്ളൂ എന്നാണ് ഇയാള്‍ പറയുന്നത്. അതേ സമയം മറ്റു  ചിലർ പറയുന്നത് പുക വലിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്നാണ്.

Exit mobile version