ലോക പ്രശസ്തമായ ‘ദൈവത്തിന്റെ കൈ’; ആ പന്ത് ലേലത്തിന് പോയത് വൻ തുകയ്ക്ക്; എത്രയാണെന്നല്ലേ

1986 ലെ ലോകകപ്പ് ഫുട്ബോൾ ആരാധകർ ഒരു കാലത്തും മറക്കാന്‍ ഇടയില്ല. ഇംഗ്ലണ്ടിലെയാണ് അർജന്റീനയുടെ നേതൃത്വത്തിലുള്ള ടീം പരാജയപ്പെടുത്തിയത്. ആ മത്സരത്തിൽ വിവാദ ഗോള്‍  നേടിയ പന്ത് ഇപ്പോൾ ലേലത്തിന് വിറ്റിരിക്കുകയാണ്.

ലോക പ്രശസ്തമായ ‘ദൈവത്തിന്റെ കൈ’; ആ പന്ത് ലേലത്തിന് പോയത് വൻ തുകയ്ക്ക്; എത്രയാണെന്നല്ലേ 1

ഇതുവരെ ഈ പന്ത് കൈവശം വെച്ചിരുന്നത് മാച്ച് റഫറി ആയ അലി ബിൻ നാസർ ആണ്. ഈ പന്ത് ലേലം ചെയ്തത് യു കെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രഹം ബെഡ് ഒക്ഷൻസ് എന്ന കമ്പനിയാണ്. 30 ലക്ഷം പൗണ്ട് ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പന്ത് വിറ്റു പോയത് 24 ലക്ഷം ഡോളറിനാണ്. 195 കോടി ഇന്ത്യൻ രൂപ വരും ഇത്

ലോക പ്രശസ്തമായ ‘ദൈവത്തിന്റെ കൈ’; ആ പന്ത് ലേലത്തിന് പോയത് വൻ തുകയ്ക്ക്; എത്രയാണെന്നല്ലേ 2

ഈ പന്ത് നിർമ്മിച്ചിരിക്കുന്നത് അഡിഡാസ് കമ്പനിയാണ്. അസ്റ്റക്ക എന്ന ഈ പന്ത് മത്സരത്തിനു ശേഷം മാച്ച് റഫറി തന്നെ കൈവശം വെച്ചിരിക്കുക ആയിരുന്നു.

ആറ് മാസം മുൻപാണ് ആ മത്സരത്തിൽ മറഡോണ ധരിച്ചിരുന്ന ജേഴ്സി  വിൽപ്പന നടത്തിയത്. അന്ന് ഈ ജേഴ്സി 93 ലക്ഷം ഡോളറിനാണ് ഒരാൾ വാങ്ങിയത്. പ്രതീക്ഷിച്ചതിന്റെ ഇരട്ടി വില ലഭിച്ചിരുന്നു.

1986 ലെ ലോകകപ്പിന്റെ ഫൈനലിൽ 90 മിനിറ്റും ഈ പന്താണ് ഉപയോഗിച്ചത്. ഈ മത്സരത്തിന് വളരെയധികം രാഷ്ട്രീയ പ്രാധാന്യവും ഉണ്ടായിരുന്നു. ഈ മത്സരത്തിൽ മറഡോണ നേടിയ വിവാദ ഗോളിലൂടെയാണ് അർജന്റീന മുന്നിലെത്തുന്നത്. ഇതേ മത്സരത്തിൽ തന്നെയാണ് നൂറ്റാണ്ടിന്റെ ഗോൾ നേടി മാറഡോണ അർജന്റീനയെ വിജയത്തിൽ എത്തിച്ചത്.

പകുതി ദൈവത്തിന്റെ കൈകൊണ്ടും പകുതി മറഡോണയുടെ കൈ കൊണ്ടുമാണ് ഗോള്‍ നേടിയത് എന്നാണ് പിന്നീട് മറഡോണ ‘ദൈവത്തിന്റെ കൈ’ ഗോളിനെ കുറിച്ച് നൽകിയ വിശദീകരണം. അതേ സമയം കൃത്യമായി കാണാത്തതു കൊണ്ടാണ് ഗോൾ അനുവദിച്ചത് എന്നാണ് റഫറി ഈ ഗോളിനെക്കുറിച്ച് പറയുന്നത്.

Exit mobile version